LiveTV

Live

National

ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് ആക്രമണം: പിന്നില്‍ ഹിസ്‍ബുല്‍ മുജാഹിദീനെന്ന് പൊലീസ്

ഗ്രനേഡ് എറിഞ്ഞ യാസീന്‍ ഭട്ടെന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് ആക്രമണം: പിന്നില്‍ ഹിസ്‍ബുല്‍ മുജാഹിദീനെന്ന് പൊലീസ്

‌ജമ്മുവില്‍‌ ബസ് സ്റ്റാന്‍ഡിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ പിന്നില്‍ ഹിസ്‍ബുല്‍ മുജാഹിദീനെന്ന് പൊലീസ്. ഗ്രനേഡ് എറിഞ്ഞ യാസീന്‍ ഭട്ടെന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിസ്‍ബുല്‍ മുജാഹിദീന്‍ കമാന്‍ററുടെ നിര്‍ദേശപ്രകാരമാണ് ഭട്ട് ഗ്രനേഡ് എറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജമ്മുവിലെ തിരക്കേറിയ ഇടങ്ങളാണ് ബസ് സ്റ്റാന്‍ഡും സമീപത്തെ മാര്‍ക്കറ്റും. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു ബസ്സിനടിയിലേക്കാണ് ഗ്രനേഡ് എറിഞ്ഞത്. 11.45ഓടെ ആയിരുന്നു സംഭവം. പരിക്കേറ്റവരെ ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ സുരക്ഷ ശക്തമാക്കി.

Also read: ജമ്മു ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം വിവിധ ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കിയതിന്‍റെ ഭാഗമായി ഈ ബസ് സ്റ്റാന്‍ഡിലും സുരക്ഷാ ക്രമീകരണം വര്‍ധിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഗ്രനേഡ് ആക്രമണം.