LiveTV

Live

National

റഫാല്‍; വിവരങ്ങള്‍ ലഭിച്ച സ്രോതസ്സ് വെളിപ്പെടുത്താന്‍ ഉദ്ദേശമില്ലെന്ന് ‘ദ ഹിന്ദു’

വിവരങ്ങൾ ലഭിച്ച സ്രോതസ്സ് സംരക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നും എന്‍ റാം വ്യക്തമാക്കി

റഫാല്‍; വിവരങ്ങള്‍ ലഭിച്ച സ്രോതസ്സ് വെളിപ്പെടുത്താന്‍ ഉദ്ദേശമില്ലെന്ന് ‘ദ ഹിന്ദു’

റഫാൽ കരാറുമായി ബന്ധപ്പെട്ട രേഖകൾ വെളിപ്പെടുത്തിയത് പൊതുജനതാൽപര്യാർത്ഥമാണെന്ന് ‘ദ ഹിന്ദു’. എന്നാല്‍ തങ്ങള്‍ക്ക് വിവരങ്ങൾ ലഭിച്ച സ്രോതസ്സ് പുറത്തുവിടാൻ ഉദ്ദേശിക്കുന്നില്ലെന്നും, അത് രഹസ്യമായി തന്നെ സൂക്ഷിക്കുമെന്നും ഹിന്ദു പബ്ലിഷിംഗ് ഗ്രൂപ്പ് ചെയർമാൻ എൻ റാം വ്യക്തമാക്കി.

റഫാലുമായി ഹരജിക്കാരൻ ഉന്നയിച്ച വാദങ്ങൾ കരാറിലെ മോഷ്ടിക്കപ്പെട്ട രേഖകളെ ആസ്പതമാക്കിയാണെന്നും, ഇതിനെതിരെ നടപിടയെടുക്കണമെന്നും അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയിൽ പറയുകയുണ്ടായി. ഇതേ തുടർന്നാണ് വിഷയത്തിൽ നലാപട് വ്യക്തമാക്കി മുതിർന്ന മാധ്യമപ്രവർത്തകന്‍ കൂടയായ റാം രംഗത്ത് വന്നത്.

നിങ്ങൾക്കത് മോഷണമാണെന്ന് പറയാം, ഞങ്ങളത് കാര്യമാക്കുന്നില്ല. പക്ഷേ വിവരങ്ങൾ ലഭിച്ച സ്രോതസ്സ് സംരക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നും, ആർക്കും ഇതേ പറ്റി ഒരു വിവരവും തങ്ങളിൽ നിന്നും ലഭിക്കാൻ പോകുന്നില്ലെന്നും എൻ റാം പി.ടി.ഐയോട് വ്യക്തമാക്കി.

ഇത് മാധ്യമ ധർമ്മത്തിന്റെ ഭാഗമായി ചെയ്തത് തന്നെയാണ്. ആവിഷ്ക്കാര സ്വാതന്ത്രത്തേ സംബന്ധിച്ച ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (എ), വിവരാവകാശ നിയമം സെക്ഷൻ 8 (1), സെക്ഷൻ 8 (2) അടിസ്ഥാനത്തിലും ഇത് തികച്ചും നിയമാനുസൃതമാണെന്നും റാം വ്യക്തമാക്കി.