LiveTV

Live

National

‘ഞാന്‍ തീവ്രവാദത്തെ തുടച്ച് നീക്കാന്‍ ശ്രമിക്കുമ്പോള്‍, പ്രതിപക്ഷം തന്നെ തുടച്ച് നീക്കാന്‍ ശ്രമിക്കുന്നു’

കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപീകരിക്കാൻ പോകുന്ന മഹാസഖ്യത്തേയും പ്രധാനമന്ത്രി പരിഹസിച്ചു

‘ഞാന്‍ തീവ്രവാദത്തെ തുടച്ച് നീക്കാന്‍ ശ്രമിക്കുമ്പോള്‍, പ്രതിപക്ഷം തന്നെ തുടച്ച് നീക്കാന്‍ ശ്രമിക്കുന്നു’

താൻ രാജ്യത്ത് നിന്നും തീവ്രവാദവും അഴിമതിയും ദാരിദ്ര്യവും തുടച്ച് നീക്കാൻ ശ്രമിക്കുമ്പോൾ, പ്രതിപക്ഷം അധികാരത്തിൽ നിന്നും തന്നെ തുടച്ച് നീക്കാനാണ് ശ്രമിക്കുന്നതെന്ന് നരേന്ദ്ര മോദി. 125 കോടി ഇന്ത്യക്കാരുടെ പിന്തുണയുള്ള ആളാണ് താനെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഈ പിന്തുണയുള്ളപ്പോൾ ആരെയും തനിക്ക് പേടിക്കേണ്ട കാര്യമില്ലെന്നും പറ‍ഞ്ഞു.

ഫെബ്രവരി 26ന് നടന്ന വ്യോമാക്രമണം അതിർത്തിക്കപ്പുറത്തുള്ള തീവ്രവാദ ക്യാമ്പുകളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു എന്ന് മോദി പറഞ്ഞു. കർണാടകയിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപീകരിക്കാൻ പോകുന്ന മഹാസഖ്യത്തെയും പ്രധാനമന്ത്രി പരിഹസിച്ചു.

കോണ്‍ഗ്രസിന്റെ ‘മഹാഗഡ്ബന്ധൻ’ എന്ന വിശാലസഖ്യം യഥാർത്തിൽ ഒരു പരാജയമാണെന്ന് പറഞ്ഞ മോദി, രാജ്യത്തിന് വേണ്ടത് ശക്തമായ സർക്കാറാണെന്നും കൂട്ടിച്ചേർത്തു.

എച്ച്.ഡി കുമാരസ്വാമി റിമോട്ടിനാൽ നിയന്ത്രിക്കപ്പെടുന്ന മുഖ്യമന്ത്രിയാണ്. ജനങ്ങളെ പിന്നിൽ നിന്നും കുത്തിയാണ് കോൺഗ്രസ്-ജനതാ ദൾ സെക്കുലർ സഖ്യം സംസ്ഥാനത്ത് അധികാരത്തിൽ വന്നതെന്നും പറഞ്ഞ മോദി, കർഷകർക്ക് ഉൾപ്പടെ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ പരാജയമാണെന്നും പറഞ്ഞു.