‘കൊന്ന കൊതുകുകളുടെ എണ്ണമെടുക്കണോ’ പരിഹാസവുമായി കേന്ദ്ര മന്ത്രി വി.കെ സിങ്
ബലാക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ആക്രമണത്തിലൂടെ ലക്ഷ്യമിട്ട കാര്യങ്ങള്‍ നിറവേറിയെന്നും, എത്രപേര്‍...

ബലാക്കോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച വിവാദങ്ങൾ തുടരുന്നതിനിടെ പരിഹാസവുമായി കേന്ദ്രമന്ത്രി വി.കെ സിങ്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ശല്യം ചെയ്ത കൊതുകിനെ കൊന്നാല്‍, അതിന്റെ എണ്ണമെടുക്കുമോ അതോ കിടന്നുറങ്ങുമോ എന്നാണ് മുൻ കരസേനാ മേധാവി കൂടിയായ വി.കെ സിംങിന്റെ പരിഹാസം.
''പുലർച്ചെ 3.30ക്ക് നിറയെ കൊതുകുകള്‍ ഉണ്ടായിരുന്നു. അവയെ കൊല്ലാന്‍ ഞാൻ ഹിറ്റ് (കൊതുകുനാശിനി) ഉപയോഗിച്ചു. എന്നിട്ട് എത്ര കൊതുകുകളെ കൊന്നുവെന്ന് എണ്ണമെടുക്കണോ, അതോ സമാധാനമായി കിടന്നുറങ്ങണോ..?'' വി.കെ സിങ് ട്വീറ്റ് ചെയ്തു.
ബലാക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ആക്രമണത്തിലൂടെ ലക്ഷ്യമിട്ട കാര്യങ്ങള്‍ നിറവേറിയെന്നും, എത്രപേര്‍ കൊല്ലപ്പെട്ടുവെന്നതിന്റെ കണക്കെടുക്കുന്നത് തങ്ങളുടെ ചുമതലയല്ലെന്നുമായിരുന്നു വ്യോമസേനയുടെ പ്രതികരണം.
കൊല്ലപ്പെട്ടവരുടെ എണ്ണം വെളിപ്പെടുത്താനാകില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി നിർമല സീതാരാമനും പറയുകയുണ്ടായി. എന്നാല്‍ ബലാക്കോട്ട് ആക്രമണത്തില്‍ 250ലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ബി.ജെ.പി വക്താവ് അമിത്ഷായുടെ പ്രസ്താവന.