LiveTV

Live

National

‘ബലാക്കോട്ട്: കോണ്‍ഗ്രസിന് പാകിസ്താനില്‍ പോയി മൃതദേഹങ്ങള്‍ എണ്ണാം’ രാജ്നാഥ് സിംങ്

ബലാക്കോട്ട് ഭീകരാക്രമണത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടണമെന്ന കോണ്‍ഗ്രസ് ആവശ്യത്തോട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംങ്...

‘ബലാക്കോട്ട്: കോണ്‍ഗ്രസിന് പാകിസ്താനില്‍ പോയി മൃതദേഹങ്ങള്‍ എണ്ണാം’ രാജ്നാഥ് സിംങ്

ബലാക്കോട്ട് ഭീകരാക്രമണത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടണമെന്ന കോണ്‍ഗ്രസ് ആവശ്യത്തോട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംങ്. കോണ്‍ഗ്രസിന് പാകിസ്താനില്‍ നേരിട്ട് പോയി മൃതദേഹങ്ങളുടെ കണക്കെടുക്കാമെന്നാണ് രാജ്നാഥ് സിംങിന്റെ പരിഹാസം.

''കൊല്ലപ്പെട്ടവരുടെ എണ്ണം അറിയണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെങ്കില്‍, പാകിസ്താനില്‍ പോകാവുന്നതാണ്. അവിടെ പോയി മൃതദേഹങ്ങളുടെ കണക്കെടുക്കാം. വ്യോമസേന എത്ര ഭീകരരെ വധിച്ചുവെന്ന് അവിടെയുള്ള ആളുകളോട് നേരിട്ട് ചോദിക്കുകയുമാവാം.'' രാജ്നാഥ് സിംങ് പറഞ്ഞു.

ബലാക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ആക്രമണത്തിലൂടെ ലക്ഷ്യമിട്ട കാര്യങ്ങള്‍ നിറവേറിയെന്നും, എത്രപേര്‍ കൊല്ലപ്പെട്ടുവെന്നതിന്റെ കണക്കെടുക്കുന്നത് തങ്ങളുടെ ചുമതലയല്ലെന്നുമായിരുന്നു വ്യോമസേനയുടെ പ്രതികരണം.

കൊല്ലപ്പെട്ടവരുടെ എണ്ണം വെളിപ്പെടുത്താനാകില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി നിർമല സീതാരാമനും പറയുകയുണ്ടായി. എന്നാല്‍ ബലാക്കോട്ട് ആക്രമണത്തില്‍ 250ലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ബി.ജെ.പി വക്താവ് അമിത്ഷായുടെ പ്രസ്താവന.