LiveTV

Live

National

റഫാലില്‍ മോദി സര്‍ക്കാര്‍ വരുത്തിയത് ഗുരുതര വീഴ്ച്ചയെന്ന് കോണ്‍ഗ്രസ്

‘ദസോ കമ്പനിക്ക് വേണ്ടി ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കിയത് മോദിയുടെ താത്പര്യ പ്രകാരമാണ്’

റഫാലില്‍ മോദി സര്‍ക്കാര്‍ വരുത്തിയത് ഗുരുതര വീഴ്ച്ചയെന്ന് കോണ്‍ഗ്രസ്

റാഫേലില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും കോണ്‍ഗ്രസ് രംഗത്ത്. മോദി സർക്കാറിന്റെ കാലത്ത് റഫാൽ ഇടപാടിൽ അനാവശ്യമായ ദൂർത്താണ് നടന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. കേന്ദ്ര സർക്കാറിന്റെ നേതൃത്വത്തിലുള്ള കരാറനുസരിച്ച് ഒരു റാഫേല്‍ വിമാനത്തിന് 350 ശതമാനം തുക വര്‍ധിച്ചെന്നാണ് കോൺഗ്രസ് വക്താവ് രണ്‍ദീപ് സുർജവാല കുറ്റപ്പെടുത്തി.

പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍. ദസോ കമ്പനിക്ക് വേണ്ടി ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കിയതും മോദിയുടെ താത്പര്യ പ്രകാരമാണ്. അഴിമതി നിരോധന നിമപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റക്കാരനാകുമെന്നും കോണ്‍ഗ്രസ് വക്താവ് വ്യക്തമാക്കി.

ഫെെറ്റർ ജെറ്റുകൾക്കായി ഇന്ത്യയിൽ നിന്നുള്ള ഐ.എൻ.ടിയുമായുള്ള ചർച്ചകൾ അവസാനിപ്പിച്ച കേന്ദ്രം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നേതൃത്തിൽ നരേന്ദ്രമോദിക്കായി വിദേശ കമ്പനിയുമായി കരാർ ഉറപ്പിക്കുകയായിരുന്നു.

ഒരു ബാങ്ക് ഗാരണ്ടിയുമില്ലാതെയാണ് കരാർ ഉറപ്പിച്ചത്. 36 റഫാൽ വിമാനങ്ങൾക്കായി 59,000 കോടി രൂപയാണ് ചെലവഴിച്ചതെന്ന കേന്ദ്രത്തിന്റെ വാദം കള്ളമായിരുന്നെന്ന് പറഞ്ഞ സുർജെവാല, ഇന്ത്യൻ സംഘം 64,000 കോടി രൂപയാണ് ചർച്ചക്കായി മുന്നോട്ട് വെച്ച തുകയെന്നും പറഞ്ഞു.