LiveTV

Live

National

അമിത് ഷാ 250 എന്ന് പറഞ്ഞിട്ടും ഗുരു മിണ്ടുന്നില്ലല്ലോ? മോദിയെ ട്രോളി മായാവതി

എല്ലാത്തിന്റേയും ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ഓടിനടക്കുന്ന അദ്ദേഹത്തിന്റെ ഗുരു ഒരക്ഷരം പോലും മിണ്ടുന്നില്ല. മോദി തുടരുന്ന മൗനത്തിന് പിന്നിലെ രഹസ്യം എന്താണ്?”- മായാവതി

അമിത് ഷാ 250 എന്ന് പറഞ്ഞിട്ടും ഗുരു മിണ്ടുന്നില്ലല്ലോ? മോദിയെ ട്രോളി മായാവതി

ബലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയുടെ മൗനത്തെ പരിഹസിച്ച് ബി.എസ്.പി നേതാവ് മായാവതി രംഗത്ത്. ബി.ജെ.പി അധ്യക്ഷനായ അമിത് ഷാ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന് പറഞ്ഞിട്ടും മോദി മൗനം പാലിക്കുന്നതെന്തുകൊണ്ടെന്നാണ് മായാവതിയുടെ ചോദ്യം.

"പാകിസ്താനിലെ ബലാകോട്ടില്‍ വ്യോമസേനയുടെ ആക്രമണത്തില്‍ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിട്ടുണ്ട്. എന്നാല്‍ എല്ലാത്തിന്റേയും ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ഓടിനടക്കുന്ന അദ്ദേഹത്തിന്റെ ഗുരു ഒരക്ഷരം പോലും മിണ്ടുന്നില്ല. തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നത് ശുഭ വാര്‍ത്ത തന്നെ. എന്നാല്‍ മോദി തുടരുന്ന മൗനത്തിന് പിന്നിലെ രഹസ്യം എന്താണ്?"- മായാവതി ചോദിക്കുന്നു.

അതേസമയം അമിത് ഷായുടെ പരാമര്‍ശം തള്ളി മുന്‍ കരസേനാ മേധാവിയും വിദേശകാര്യ സഹമന്ത്രിയുമായ വി.കെ സിങ് രംഗത്തെത്തി. ബലാകോട്ട് വ്യോമാക്രമണത്തില്‍ 250തിലധം ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ പറഞ്ഞത് ഊഹക്കണക്കാണെന്നാണ് വി.കെ സിങ് വ്യക്തമാക്കിയത്. ഇത് കെട്ടിടത്തിലുണ്ടാകാനിടയുള്ളവരുടെ എണ്ണമാണെന്നും വി.കെ സിങ് പറഞ്ഞു.