LiveTV

Live

National

വിദ്വേഷ അതിക്രമങ്ങള്‍ക്കെതിരെ മാനിഫെസ്റ്റോ; തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ സന്നദ്ധ സംഘടന

ആള്‍ക്കൂട്ട - വിദ്വേഷ അതിക്രമങ്ങള്‍ നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുള്‍പ്പെടെ പത്തിന നിര്‍ദേശങ്ങളാണ് സംഘടന മുന്നോട്ടുവയ്ക്കുന്നത്.

വിദ്വേഷ അതിക്രമങ്ങള്‍ക്കെതിരെ മാനിഫെസ്റ്റോ; തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ സന്നദ്ധ സംഘടന

വിദ്വേഷ രാഷ്ട്രീയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ പ്രകടനപത്രികയുമായി യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ് എന്ന സന്നദ്ധ സംഘടന. ആള്‍ക്കൂട്ട - വിദ്വേഷ അതിക്രമങ്ങള്‍ നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുള്‍പ്പെടെ പത്തിന നിര്‍ദേശങ്ങളാണ് സംഘടന മുന്നോട്ടുവയ്ക്കുന്നത്.

ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആള്‍ക്കൂട്ട അതിക്രമങ്ങളില്‍ ശരിയായ അന്വേഷണം നടത്തുക, ന്യൂനപക്ഷങ്ങളെയും ദലിതുകളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ അക്രമങ്ങള്‍, പൊലീസ് വ്യാജ ഏറ്റുമുട്ടല്‍ എന്നിവ അന്വേഷിക്കാനും വിചാരണക്കും സ്വതന്ത്ര ഉന്നതാധികാര ട്രിബ്യൂണല്‍ രൂപീകരിക്കുക, ആസൂത്രിത - വര്‍ഗീയ അതിക്രമങ്ങള്‍ തടയുന്നതിന് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ബില്‍ പാസാക്കുക, കരിനിയമങ്ങള്‍ ഒഴിവാക്കുക, പൌരത്വ ബില്‍ ഉപേക്ഷിക്കുക തുടങ്ങി നിര്‍ദേശങ്ങളാണ് യുണൈറ്റഡ് എഗയ്ന്‍സ്റ്റ് ക്രൈമിന്റെ പ്രകടനപത്രികയിലുള്ളത്. നിയമം നടപ്പിലാക്കുന്ന സര്‍ക്കാരുണ്ടെങ്കിലേ ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്വൈരജീവിതം സാധ്യമാവൂവെന്നും പറയുന്നു. പൊതുസമൂഹത്തിന് മുന്നില്‍ മാത്രമല്ല, രാഷ്ട്രീയ കക്ഷികള്‍ക്ക് മുന്നിലും പ്രകടന പത്രിക അവതരിപ്പിക്കും.