LiveTV

Live

National

തനിക്ക് വോട്ട് ചെയ്താല്‍ പണം നല്‍കാമെന്ന് ബി.ജെ.പി എം.പി

പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് വോട്ടര്‍മാരോട് പരസ്യമായി ധാന്‍വേ പണം വാഗ്ദാനം ചെയ്തത്.

തനിക്ക് വോട്ട് ചെയ്താല്‍ പണം നല്‍കാമെന്ന് ബി.ജെ.പി എം.പി

തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്താല്‍ വോട്ടര്‍മാ‍ര്‍ക്ക് പണം നല്‍കാമെന്ന് മഹാരാഷ്ട്ര ബി.ജെ.പി പ്രസിഡന്റും എം.പിയുമായ റാവുസാഹേബ് ധാന്‍വേ. പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് വോട്ടര്‍മാരോട് പരസ്യമായി ധാന്‍വേ പണം വാഗ്ദാനം ചെയ്തത്. മഹാരാഷ്ട്രയിലെ ജല്‍നയില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് ധാന്‍വേ.

''തെരഞ്ഞെടുപ്പില്‍ എന്നെ പിന്തുണച്ചാല്‍ ഞാന്‍ നിങ്ങള്‍ക്ക് പണം തരാം. പ്രതിപക്ഷത്തുള്ളവരുടെ കയ്യില്‍ പണമില്ല. എന്നെ പിന്തുണക്കില്ലേ..?'' ധവാന്‍ വോട്ടര്‍മാരോട് ചോദിച്ചു. എല്ലാ കള്ളന്‍മാരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തനിക്കുമെതിരെ ഒന്നിച്ചിരിക്കുകയാണെന്നും ധാന്‍വേ വിമര്‍ശിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം വലിയ തോതില്‍ പ്രചരിച്ചിരുന്നു.