LiveTV

Live

National

ഭീകരതയോട് കോണ്‍ഗ്രസിന് മൃദുസമീപനമെന്ന് മോദി

പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച പാര്‍ട്ടിയാണ് സൈന്യത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നതെന്ന് നരേന്ദ്ര മോദി

ഭീകരതയോട് കോണ്‍ഗ്രസിന് മൃദുസമീപനമെന്ന് മോദി

ഭീകരതയോട് കോണ്‍ഗ്രസിന് മൃദുസമീപനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച പാര്‍ട്ടിയാണ് സൈന്യത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നത്. മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന് ക്ലീന്‍ ചിറ്റ് നല്‍കിയ കോണ്‍ഗ്രസ് നേതാവാണ് പുല്‍വാമ ആക്രമണത്തെ അപകടമെന്ന് വിളിച്ചതെന്നും മധ്യപ്രദേശിലെ ധാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു.

അതേസമയം ബലാകോട്ട് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയില്ല. ആക്രമണത്തെ കുറിച്ച് വിദേശകാര്യ സെക്രട്ടറി പറഞ്ഞതാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാടെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.