LiveTV

Live

National

എയര്‍ ഇന്ത്യയുടെ ജയ് ഹിന്ദ് സര്‍ക്കുലറിനെ വിമര്‍ശിച്ച് മെഹബൂബ മുഫ്തി  

പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശസ്‌നേഹത്തിന്റെ അലയൊലിയില്‍ നിന്ന് ആകാശവും മുക്തമല്ലെന്ന് മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

എയര്‍ ഇന്ത്യയുടെ ജയ് ഹിന്ദ് സര്‍ക്കുലറിനെ  വിമര്‍ശിച്ച് മെഹബൂബ മുഫ്തി  

ഫ്ലൈറ്റിലെ അറിയിപ്പുകള്‍ക്ക് ശേഷം ജയ് ഹിന്ദ് എന്ന് പറയണമെന്ന എയര്‍ ഇന്ത്യയുടെ പുതിയ സര്‍ക്കുലറിനെ വിമര്‍ശിച്ച് പി.ഡി.പി നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശസ്‌നേഹത്തിന്റെ അലയൊലിയില്‍ നിന്ന് ആകാശവും മുക്തമല്ലെന്ന് മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഓരോ അറിയിപ്പിന് ശേഷവും ജയ്ഹിന്ദ് നിര്‍ബന്ധമാക്കി എയര്‍ ഇന്ത്യ ഉത്തരവ് പുറപ്പെടുവിച്ചത്. ഓരോ അറിയിപ്പിന് ശേഷവും 'ഒന്ന് നിര്‍ത്തി ആവേശത്തോടെ ജയ് ഹിന്ദ്' എന്ന് പറയണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

അശ്വനി ലൊഹാനി എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി നിയമിക്കപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. 2016ല്‍ എം.ഡി ആയപ്പോഴും ലൊഹാനി സമാനമായ നിര്‍ദേശം നല്‍കിയിരുന്നു.