LiveTV

Live

National

ബി.ജെ.പി സൈറ്റ് ഹാക്ക് ചെയ്ത് മോദിയെ കളിയാക്കുന്ന മീമുകള്‍ ചേര്‍ത്ത് ഹാക്കര്‍മാര്‍

‘സഹോദരീ സഹോദരന്‍മാരേ, ഞാന്‍ നിങ്ങളെ വിഡ്ഢികളാക്കി.. ഇനിയും കൂടുതല്‍ വരാനിരിക്കുന്നതേയുള്ളൂ. നിറയെ ഭാവുകങ്ങള്‍..’

ബി.ജെ.പി സൈറ്റ് ഹാക്ക് ചെയ്ത് മോദിയെ കളിയാക്കുന്ന മീമുകള്‍ ചേര്‍ത്ത് ഹാക്കര്‍മാര്‍

ബി.ജെ.പി വെബ്സൈറ്റ് ഹാക്ക് ചെയ്ത് സൈറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മീമുകള്‍ ചേര്‍ത്ത് ഹാക്കര്‍മാര്‍. ഹാക്കിങിനെ തുടര്‍ന്ന് സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.

ജര്‍മന്‍ ചാന്‍സ്‍ലര്‍ ആഞ്ചെല മെര്‍ക്കലിന് നേരെ മോദി ഹസ്തദാനത്തിനായി കൈനീട്ടിയപ്പോള്‍ അവര്‍ കൈ നല്‍കാതിരുന്ന മീം സഹിതമാണ് മോദിക്കെതിരായ പരിഹാസം. മീമിനോടൊപ്പമുള്ള തലക്കെട്ടില്‍, 'സഹോദരീ സഹോദരന്‍മാരേ, ഞാന്‍ നിങ്ങളെ വിഡ്ഢികളാക്കി. ഇനിയും കൂടുതല്‍ വരാനിരിക്കുന്നതേയുള്ളൂ. നിറയെ ഭാവുകങ്ങള്‍..' എന്നും എഴുതിച്ചേര്‍ത്തിട്ടുണ്ട്.

ഹാക്കിംങിനെ തുടര്‍ന്ന് വെബ്സൈറ്റിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. സംഭവം വൈറലായതോടെ, കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം ചുമതല നിര്‍വഹിക്കുന്ന ദിവ്യ സ്പന്ദനയും പരിഹാസവുമായി രംഗത്തെത്തി. ബി.ജെ.പി വെബ്സൈറ്റ് ഇപ്പോള്‍ നോക്കാത്തവര്‍ക്ക് വലിയ നഷ്‍ടമാകുമെന്ന് അവര്‍ ട്വീറ്റ് ചെയ്തു.