LiveTV

Live

National

രാജ്യസുരക്ഷ അപകടത്തിലാക്കിയത് മോദിയെന്ന് എ.കെ ആന്‍റണി

സൈന്യവും സര്‍ക്കാരുമാണ് യു.പി.എ കാലത്ത് സൈനിക ഓപ്പറേഷനുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നതെന്നും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായിരുന്നില്ലെന്നും ആന്റണി

രാജ്യസുരക്ഷ അപകടത്തിലാക്കിയത് മോദിയെന്ന് എ.കെ ആന്‍റണി

രാജ്യസുരക്ഷ അപകടത്തിലാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും യു.പി.എ സര്‍ക്കാര്‍ അല്ലെന്നും മുന്‍പ്രതിരോധ മന്ത്രി എ.കെ. ആന്റണി. കമ്മീഷന്‍ മോഹിച്ച് കോണ്‍ഗ്രസാണ് റഫാല്‍ ഇടപാട് വൈകിച്ചതെന്ന മോദിയുടെ ആരോപണം നുണപ്രചാരണമാണ്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ച തടസ്സവാദത്തെ തുടര്‍ന്ന് തനിക്ക് നിയോഗിക്കേണ്ടി വന്ന കമ്മീഷന്റെ അന്വേഷണം പൂര്‍ത്തിയാവാന്‍ കാലതാമസമെടുക്കുക മാത്രമാണ് ഉണ്ടായതെന്നും ആന്റണി വിശദീകരിച്ചു.

റഫാല്‍ അഴിമതിയിലേക്ക് ദേശീയശ്രദ്ധ തിരികെ കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് നീക്കത്തിന്റെ ഭാഗമായിരുന്നു ആന്റണിയുടെ വാര്‍ത്താ സമ്മേളനം. റഫാല്‍ ഇടപാടില്‍ കമ്മീഷന്‍ നേടിയെടുക്കുന്നതിന് യു.പി.എ സര്‍ക്കാര്‍ ഇടപാട് ദീര്‍ഘിപ്പിച്ചുവെന്ന മോദിയുടെ ആരോപണം നിഷേധിച്ച ആന്റണി, സുബ്രഹ്മണ്യം സ്വാമിയും യശ്വന്ത് സിന്‍ഹയും മൂന്ന് കമ്മിറ്റി അംഗങ്ങളും നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇടപാട് നീണ്ടുപോയതെന്ന് കുറ്റപ്പെടുത്തി. ഇതേതുടര്‍ന്ന് താന്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ എന്‍.ഡി.എ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും അത് പാടെ അവഗണിക്കുകയാണ് നരേന്ദ്ര മോദി ചെയ്തതെന്ന് ആന്റണി ചൂണ്ടിക്കാട്ടി.

പുല്‍വാമ, ബലാകോട്ട് മുതലായ വിഷയങ്ങളെ ബി.ജെ.പി രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. സൈന്യവും സര്‍ക്കാരുമാണ് യു.പി.എ കാലത്ത് സൈനിക ഓപ്പറേഷനുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നതെന്നും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായിരുന്നില്ലെന്നും ആന്റണി ഓര്‍മ്മിപ്പിച്ചു.