LiveTV

Live

National

നിങ്ങള്‍ വേരോടെ പിഴുതത് ഭീകരരെയോ അതോ മരങ്ങളോ ? മോദി സര്‍ക്കാരിനെ ചോദ്യംചെയ്ത് സിദ്ദു

ഇതൊരു തെരഞ്ഞെടുപ്പ് തട്ടിപ്പായിരുന്നോ ? സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കൂ... 

നിങ്ങള്‍ വേരോടെ പിഴുതത് ഭീകരരെയോ അതോ മരങ്ങളോ ? മോദി സര്‍ക്കാരിനെ ചോദ്യംചെയ്ത് സിദ്ദു

ബലാക്കോട്ട് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് നവ്‍ജ്യോത് സിങ് സിദ്ദു. ട്വിറ്ററിലൂടെയായിരുന്നു സിദ്ദുവിന്റെ വിമര്‍ശനം. ബലാക്കോട്ട് വ്യോമാക്രമണം ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നും കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നുമുള്ള ബി.എസ് യദ്യൂരപ്പയുടെ പ്രസ്താവന അടക്കമുള്ള വിവിധ മാധ്യമങ്ങളുടെ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിയായിരുന്നു സിദ്ദുവിന്റെ ട്വീറ്റ്.

''300 ഭീകരര്‍ മരിച്ചോ ഇല്ലയോ ? എന്തായിരുന്നു പിന്നെ ഉദ്ദേശം ? നിങ്ങള്‍ വേരോടെ പിഴുതെറിഞ്ഞത് ഭീകരരെയാണോ അതോ മരങ്ങളെ ആണോ ? ഇതൊരു തെരഞ്ഞെടുപ്പ് തട്ടിപ്പായിരുന്നോ ? സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കൂ... രാജ്യത്തോളം പരിശുദ്ധമാണ് സൈന്യവും.'' - സിദ്ദു പറഞ്ഞു.

തെളിവില്ലാതെ ഭീകരതയെ രാഷ്ട്രീയവത്കരിക്കാന്‍ ബി.ജെ.പിക്ക് കുറ്റബോധമില്ലേയെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. ബലാക്കോട്ട് ആക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടതിന് തെളിവില്ലെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മോദി പ്രതികരിക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു.