LiveTV

Live

National

2010ല്‍ ഉദ്ഘാടനം ചെയ്ത ഫാക്ടറിയുടെ ശിലാസ്ഥാപനം നടത്താന്‍ പ്രധാനമന്ത്രിക്ക് നാണമില്ലേയെന്ന് രാഹുല്‍ ഗാന്ധി

കളവ് പറയാന്‍ മോദിക്ക് നാണമില്ലേയെന്നും രാഹുല്‍

2010ല്‍ ഉദ്ഘാടനം ചെയ്ത ഫാക്ടറിയുടെ ശിലാസ്ഥാപനം നടത്താന്‍ പ്രധാനമന്ത്രിക്ക് നാണമില്ലേയെന്ന് രാഹുല്‍ ഗാന്ധി

അമേഠിയില്‍ 2010ല്‍ ഉദ്ഘാടനം ചെയ്ത ഫാക്ടറിയുടെ ശിലാസ്ഥാപനമാണ് പ്രധാനമന്ത്രി ഇന്നലെ വീണ്ടും നടത്തിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ ഫാക്ടറിയില്‍ ഉത്പാദനവും നടക്കുന്നുണ്ട്. കളവ് പറയാന്‍ മോദിക്ക് നാണമില്ലേയെന്നും രാഹുല്‍ ട്വീറ്റിലൂടെ ചോദിച്ചു.

ഇന്ത്യ - റഷ്യ സംയുക്ത സംരംഭമായ കലാഷ്‌നിക്കോവ് റൈഫിള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയുടെ ഉദ്ഘാടനമാണ് ഞായറാഴ്ച്ച നരേന്ദ്രമോദി അമേഠിയില്‍ നിര്‍വഹിച്ചത്. എ.കെ 47 തോക്കുകളുടെ പരിഷ്‌ക്കരിച്ച രൂപമായ എ.കെ203 റൈഫിളുകളാണ് ഇവിടെ നിര്‍മ്മിക്കുക. കരസേനക്കായി ആകെ 7.5 ലക്ഷം എ.കെ 203 തോക്കുകളാണ് നിര്‍മ്മിക്കുക.

എ.കെ 203
എ.കെ 203

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റേയും പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റേയും ശ്രമഫലമായാണ് ഈ ഫാക്ടറി യാഥാര്‍ഥ്യമായതെന്ന് പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അമേഠിയുടെ വികസനത്തിനായി സ്മൃതി ഇറാനി വളരെ സഹായിച്ചിട്ടുണ്ടെന്നും നരേന്ദ്രമോദി ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞു.

2014ല്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് മോദി അമേഠിയിലെത്തിയത്. 538 കോടി രൂപയുടെ 17 പദ്ധതികള്‍ക്ക് അദ്ദേഹം ഞായറാഴ്ച്ച അമേഠിയില്‍ തുടക്കമിട്ടു.