LiveTV

Live

National

‘’ആയുഷ്മാന്‍ ഭാരത് കാര്‍ഡുമായി പോയാല്‍ കറാച്ചിയിലും ചികിത്സ കിട്ടും’’; നാക്ക് പിഴച്ചപ്പോള്‍ മോദി തിരുത്തിയത് ഇങ്ങനെ...

കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു മോദിക്ക് നാക്ക് പിഴച്ചത്. 

 ‘’ആയുഷ്മാന്‍ ഭാരത് കാര്‍ഡുമായി പോയാല്‍ കറാച്ചിയിലും ചികിത്സ കിട്ടും’’; നാക്ക് പിഴച്ചപ്പോള്‍ മോദി തിരുത്തിയത് ഇങ്ങനെ...

ഗുജറാത്തിലെ ജാംനഗറില്‍ ഒരു പൊതുപരിപാടിക്കിടെ നാക്ക് പിഴച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആവേശത്തോടെ പ്രസംഗിക്കുന്നതിനിടെ കൊച്ചി എന്നതിന് പകരം കറാച്ചി എന്ന് പറഞ്ഞത് സദസില്‍ ചിരിപടര്‍ത്തി. നാക്കു പിഴച്ചത് തിരിച്ചറിഞ്ഞ മോദി ഉടന്‍ തന്നെ ഇതു തിരുത്തുകയും ചെയ്തു. കറാച്ചി എന്നല്ല കൊച്ചി എന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു മോദിയുടെ വിശദീകരണം.

കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു മോദിക്ക് നാക്ക് പിഴച്ചത്. ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സാണ് പദ്ധതിയിലൂടെ ഉറപ്പാക്കുന്നതെന്ന് മോദി പറഞ്ഞു. ജാംനഗറില്‍ ഗുരു ഗോവിന്ദ് സിങ് ആശുപത്രിയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു മോദിയുടെ പ്രസംഗം. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായ ഓരോരുത്തര്‍ക്കും രാജ്യത്തെവിടെയും ചികിത്സ ലഭിക്കുമെന്ന് മോദി പറഞ്ഞു. ജാംനഗര്‍ നിവാസികള്‍ക്ക് കൊല്‍ക്കത്തയില്‍ പോയാലും കറാച്ചിയില്‍ പോയാലും ഈ പദ്ധതിയിലൂടെ ചികിത്സ ലഭിക്കുമെന്ന് മോദി പറഞ്ഞതാണ് സദസില്‍ ചിരിപടര്‍ത്തിയത്.

 ‘’ആയുഷ്മാന്‍ ഭാരത് കാര്‍ഡുമായി പോയാല്‍ കറാച്ചിയിലും ചികിത്സ കിട്ടും’’; നാക്ക് പിഴച്ചപ്പോള്‍ മോദി തിരുത്തിയത് ഇങ്ങനെ...

''ജാംനഗര്‍ നിവാസി ഭോപ്പാലില്‍ പോകുന്നു. അവിടെ വച്ച് രോഗബാധിതനാകുന്നു. അയാള്‍ ചികിത്സക്കായി ജാംനഗറില്‍ തിരിച്ചെത്തേണ്ടതില്ല. അയാള്‍ തന്റെ ആയുഷ്മാന്‍ ഭാരത് കാര്‍ഡ് കാണിച്ചാല്‍ കൊല്‍ക്കത്തയിലാണെങ്കിലും കറാച്ചിയിലാണെങ്കിലും ചികിത്സ ലഭിക്കും.'' - മോദി പറഞ്ഞു. തനിക്ക് നാക്ക് പിഴച്ചുവെന്ന് തിരിച്ചറിഞ്ഞ മോദി, കറാച്ചിയല്ല കൊച്ചിയെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് തിരുത്തി. ഈയിടയായി തന്റെ മനസ് നിറയെ അയല്‍രാജ്യത്തെക്കുറിച്ചുള്ള ചിന്തയാണെന്നും മോദി വിശദീകരിച്ചു.