LiveTV

Live

National

മുര്‍ഷിദാബാദും റായ്ഗഞ്ചും കോണ്‍ഗ്രസിന് വിട്ടുനല്‍കാനാകില്ലെന്ന് സി.പി.എം 

കോണ്‍ഗ്രസിന്റെ നാല് സിറ്റിങ് സീറ്റുകളില്‍ അവകാശവാദം ഉന്നയിക്കേണ്ടെന്നും കേന്ദ്രകമ്മിറ്റിയില്‍ തീരുമാനം. 

മുര്‍ഷിദാബാദും റായ്ഗഞ്ചും കോണ്‍ഗ്രസിന് വിട്ടുനല്‍കാനാകില്ലെന്ന് സി.പി.എം 

പശ്ചിമ ബംഗാളില്‍ സിറ്റിങ് സീറ്റുകളായ മുര്‍ഷിദാബാദും റായ്ഗഞ്ചും കോണ്‍ഗ്രസിന് വിട്ടുനല്‍കാനാകില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി. കോണ്‍ഗ്രസിന്റെ നാല് സിറ്റിങ് സീറ്റുകളില്‍ അവകാശവാദം ഉന്നയിക്കേണ്ടെന്നും കേന്ദ്രകമ്മിറ്റിയില്‍ തീരുമാനം. ബംഗാളിലെ കോണ്‍ഗ്രസുമായുള്ള ധാരണ സംബന്ധിച്ച് ഇന്ന് ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ അന്തിമതീരുമാനമെടുക്കും.

സി.പി.എം പിബി അംഗം എം.ഡി സലീം ജയിച്ച റായ്ഗഞ്ചും ബദറുദ്ദോസ ഖാന്‍ ജയിച്ച മുര്‍ഷിദബാദിലും കോണ്‍ഗ്രസ് അവകാശവാദ ഉന്നയിച്ചതോടെയാണ് ബംഗാളിലെ കോണ്‍ഗ്രസ് സി.പി.എം ധാരണാ ചര്‍ച്ച വഴിമുട്ടിയത്. ഈ രണ്ട് സീറ്റുകളും വിട്ടുകൊടുത്തുകൊണ്ടുള്ള ധാരണ വേണ്ടെന്നാണ് സി.പി.എം കേന്ദ്രകമ്മിറ്റിയുടെ തീരുമാനം. കോണ്‍ഗ്രസിന് സ്വാധീനമുള്ള രണ്ട് സീറ്റുകളിലുമാണ് കഴിഞ്ഞ തവണ സി.പി.എം ജയിച്ചതെന്നാണ് ഇതിനുള്ള കാരണമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇതിനെ സി.പി.എം എതിര്‍ക്കുന്നു. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളില്‍ അവകാശവാദം ഉന്നയിക്കേണ്ടെന്നും സി.പി.എം സിസി തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം യെച്ചൂരി ബംഗാളിലെ സി.പി.എം നേതാക്കളുമായി ഇക്കാര്യത്തില്‍ പ്രത്യേക ചര്‍ച്ച നടത്തി. ധാരണ വിഷയത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ച നടത്തിയേക്കും. ഇന്ന് നടന്ന കേന്ദ്ര കമ്മിറ്റിയോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ പുരോഗതിയും അടവുനയവും സംബന്ധിച്ചും ചര്‍ച്ച നടന്നു. പുല്‍വാമ, ജമ്മുകശ്മീര്‍ അടക്കമുള്ള നിലവിലെ രാഷ്ട്രീയവിഷയങ്ങളും സി.പി.എം സിസിയില്‍ ചര്‍ച്ചയായി. തെരഞ്ഞെടുപ്പ് പത്രികയിലേക്കുള്ള അംഗങ്ങളുടെ അഭിപ്രായങ്ങളും യോഗത്തില്‍ തേടി.