LiveTV

Live

National

വിവാഹ വിരുന്നില്‍ പാട്ടിനെ ചൊല്ലി തര്‍ക്കം; യുവതി വെടിയേറ്റ് മരിച്ചു

ബന്ധുവിന്റെ വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സുനിതയും ഭര്‍ത്താവ് സാജനും. ഇതിനിടെ ഡി.ജെയില്‍ പാട്ട് വെക്കുന്നതിനെ ചൊല്ലി...

വിവാഹ വിരുന്നില്‍ പാട്ടിനെ ചൊല്ലി തര്‍ക്കം; യുവതി വെടിയേറ്റ് മരിച്ചു

ഡല്‍ഹിയില്‍ വിവാഹ വിരുന്നിനിടെ പാട്ടിനെ ചൊല്ലി നടന്ന തര്‍ക്കത്തില്‍ യുവതി വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ ആകാശ്, സന്ദീപ് എന്നീ രണ്ടു പേരെ ചന്ദീഗറില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹി മംഗോല്‍പുരിയിലാണ് സംഭവം. ബന്ധുവിന്റെ വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സുനിതയും ഭര്‍ത്താവ് സാജനും. ഇതിനിടെ ഡി.ജെയില്‍ പാട്ട് വെക്കുന്നതിനെ ചൊല്ലി ആകാശും സന്ദീപും സാജനുമായി തര്‍ക്കത്തിലായി. തുടര്‍ന്ന് ഇവരില്‍ ഒരാള്‍ തോക്കെടുത്ത് സാജനു നേരെ വെടിയുതിര്‍ത്തു. എന്നാല്‍ ഭര്‍ത്താവിനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്ന സുനിതക്ക് വെടിയേല്‍ക്കുകയായിരുന്നു.

സുനിതയെ ഉടന്‍ ആശുപത്രിയില്‍‌ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തില്‍ കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും പൊലീസ് പറഞ്ഞു.