LiveTV

Live

National

‘പഴക്കമേറിയ വിമാനത്തില്‍ അഭിനന്ദനെ പോലുള്ള പൈലറ്റുമാര്‍ക്ക് ജീവന്‍ പണയം വെക്കേണ്ടി വരുന്നത് മോദി കാരണം’; റഫാലില്‍ മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

‘പഴക്കമേറിയ വിമാനത്തില്‍ അഭിനന്ദനെ പോലുള്ള പൈലറ്റുമാര്‍ക്ക് ജീവന്‍ പണയം വെക്കേണ്ടി വരുന്നത് മോദി കാരണം’; റഫാലില്‍ മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്  അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

റഫാലില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പഴക്കമേറിയ വിമാനത്തില്‍ അഭിനന്ദനെ പോലുള്ള പൈലറ്റുമാര്‍ക്ക് ജീവന്‍ പണയം വെക്കേണ്ടിവരുന്നത് മോദി കാരണമാണ്. ഇന്ത്യക്ക് റഫാല്‍ വിമാനം ലഭിക്കുന്നത് വൈകിപ്പിച്ചത് മോദിയാണെന്നും രാഹുല്‍ പറഞ്ഞു.

റഫാലുണ്ടായിരുന്നെങ്കില്‍ അതിര്‍ത്തിയില്‍ ഒടുവില്‍ നടന്ന വ്യോമ ഏറ്റുമുട്ടലിന്‍റെ ഫലം മറ്റൊന്നായേനെ എന്നും റഫാലിന്‍റെ കുറവ് രാജ്യമിപ്പോള്‍ തിരിച്ചറിഞ്ഞെന്നുമുള്ള പരമാര്‍ശത്തിലാണ് മോദിക്ക് രാഹുലിന്‍റെ മറുപടി. ഇങ്ങനെ പറയുന്നതില്‍ പ്രധാനമന്ത്രിക്ക് ലജ്ജയില്ലേയെന്ന് രാഹുല്‍ ട്വിറ്ററില്‍ ചോദിച്ചു. റഫാല്‍ ഇന്ത്യക്ക് ലഭിക്കുന്നത് വൈകിയതിന് മോദി മാത്രമാണ് ഉത്തരവാദി‍. സേനയുടെ 30,000 കോടി കട്ടെടുത്ത് സുഹൃത്തായ അനില്‍ അംബാനിക്ക് കൊടുത്തു. വിംഗ് കമാന്‍റര്‍‌ അഭിനന്ദനെ പേലുള്ള ധീരര്‍ക്ക് പഴക്കമേറിയ വിമാനത്തില്‍ ജീവന്‍ പണയം വെക്കേണ്ടിവരുന്നത് മോദി കാരണമാണെന്നും രാഹുല്‍‌ കുറ്റപ്പെടുത്തി.

ഇന്നലെ ഒരു സ്വകാര്യ ചാനലിന്‍റെ പരിപാടിയില്‍ സംസാരിക്കവെ മോദി കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നിരുന്നു. റഫാലില്‍ നേരത്തെ ചിലര്‍ക്ക് സ്വാര്‍ത്ഥ താല്‍പര്യങ്ങളായിരുന്നു. ഇപ്പോള്‍ രാഷ്ട്രീയ താല്‍പര്യവും. ഇത് കാരണം രാജ്യത്തിനാണ് നഷ്ടമെന്നും രാഹുലിനെയോ കോണ്‍ഗ്രസിനെയോ ‍പരാമര്‍ശിക്കാതെ മോദി കുറ്റപ്പെടുത്തിയിരുന്നു.