LiveTV

Live

National

റഫാലുണ്ടായിരുന്നെങ്കില്‍ വ്യോമ ഏറ്റുമുട്ടലിന്റെ ഫലം തികച്ചും വ്യത്യസ്തമായേനെയെന്ന് മോദി

റഫാലിന്റെ കുറവ് രാജ്യം തിരിച്ചറിഞ്ഞ സമയമാണ് കഴിഞ്ഞ് പോയതെന്നും മോദി പറഞ്ഞു. 

റഫാലുണ്ടായിരുന്നെങ്കില്‍ വ്യോമ ഏറ്റുമുട്ടലിന്റെ ഫലം തികച്ചും വ്യത്യസ്തമായേനെയെന്ന് മോദി

റഫാല്‍ വിമാനമുണ്ടായിരുന്നെങ്കില്‍ അതിര്‍ത്തിയില്‍ ഒടുവില്‍ നടന്ന വ്യോമ ഏറ്റുമുട്ടലിന്റെ ഫലം തികച്ചും വ്യത്യസ്തമായേനെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റഫാലിന്റെ കുറവ് രാജ്യം തിരിച്ചറിഞ്ഞ സമയമാണ് കഴിഞ്ഞ് പോയതെന്നും മോദി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള രാജ്യദ്രോഹികള്‍ക്ക് ഇപ്പോള്‍ ഭയമുണ്ടെന്നും അത് നല്ലതാണെന്നും ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ മോദി വ്യക്തമാക്കി.

അതിര്‍ത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഇന്ത്യാ-പാക് വ്യോമാക്രമണത്തെ സൂചിപ്പിച്ച് കൊണ്ടായിരുന്നു മോദിയുടെ പരാമര്‍ശം. റഫാല്‍ യുദ്ധ വിമാനമില്ലാത്തതിന്റെ കുറവ് രാജ്യം തിരിച്ചറിയുകയാണിപ്പോള്‍. റഫാലുണ്ടായിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ എന്ന് രാജ്യം ഒറ്റക്കെട്ടായി പറയുന്നുണ്ടെന്നും മോദി പറഞ്ഞു.

റഫാല്‍ അഴിമതി ആരോപണത്തില്‍ മോദിക്കതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശം ശക്തമാക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് മോദിയുടെ വാക്കുകള്‍. റഫാലില്‍ നേരത്തെ ചിലര്‍ക്ക് സ്വാര്‍ത്ഥ താല്‍പര്യങ്ങളായിരുന്നു. ഇപ്പോള്‍ രാഷ്ട്രീയ താല്‍പര്യവും. ഇത് കാരണം രാജ്യത്തിനാണ് നഷ്ടമെന്നും ആരുടെയും പേര് പരാമര്‍ശിക്കാതെ മോദി കുറ്റപ്പെടുത്തി.