LiveTV

Live

National

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈനിക വേഷത്തില്‍ ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍; നാണമില്ലാത്ത പെരുമാറ്റമെന്ന് പ്രതിപക്ഷം 

രാജ്യതലസ്ഥാനത്ത് ബി.ജെ.പി സംഘടിപ്പിച്ച വിജയ് സങ്കല്‍പ്പ് ബൈക്ക് റാലിയിലാണ് പാര്‍ട്ടി എം.പി കൂടിയായ മനോജ് തിവാരി സൈനികവേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈനിക വേഷത്തില്‍ ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍; നാണമില്ലാത്ത പെരുമാറ്റമെന്ന് പ്രതിപക്ഷം 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈനിക വേഷത്തിലെത്തിയ ബി.ജെ.പി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിക്ക് രൂക്ഷ വിമര്‍ശനം. മനോജ് തിവാരിയാണ് സൈനികവേഷത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്. രാജ്യതലസ്ഥാനത്ത് ബി.ജെ.പി സംഘടിപ്പിച്ച വിജയ് സങ്കല്‍പ്പ് ബൈക്ക് റാലിയിലാണ് പാര്‍ട്ടി എം.പി കൂടിയായ മനോജ് തിവാരി സൈനികവേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് പുറമേ ബൈക്ക് റാലിയില്‍ പങ്കെടുക്കാന്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സൈനികവേഷത്തില്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രം മനോജ് തിവാരി ട്വിറ്ററില്‍ പങ്കുവെച്ചു.

ഇതിന് പിന്നാലെയാണ് വിമര്‍നവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തുവന്നത്. നാണമില്ലാത്ത പെരുമാറ്റമെന്ന് വിമര്‍ശിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയിന്‍ ജവാന്മാരെ മുന്‍ നിര്‍ത്തി ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ചു. ജവാന്മാരെ അപമാനിക്കുന്നതിന് തുല്യമാണിത്. തരംതാഴ്ന്ന നടപടിയായി പോയെന്നും ഡെറിക് ഒബ്രയിന്‍ ട്വിറ്ററില്‍ കുറിച്ചു.