LiveTV

Live

National

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 

അസുഖബാധിതനായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ പരിശോധനകള്‍ക്കാണ് പരീക്കറിനെ ഗോവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ശരീരത്തിനകത്ത് ബ്ലീഡിങ് തുടരുന്നതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ച മനോഹര്‍ പരീക്കര്‍ വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ആഗസ്റ്റില്‍ യുഎസിലേക്ക് പോയിരുന്നു. ചികില്‍സാര്‍ത്ഥം മൂന്ന് തവണ യു.എസിലേക്ക് പോയെങ്കിലും ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയില്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം.