LiveTV

Live

National

മധ്യപ്രദേശില്‍ 10 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

പെണ്‍കുട്ടിയുടെ മൃതദേഹം ഉപയോഗശൂന്യമായ ബയോഗ്യാസ് ടാങ്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് കട്നി ജില്ലയിലാണ് ക്രൂര സംഭവം...

മധ്യപ്രദേശില്‍ 10 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

മധ്യപ്രദേശില്‍ 10 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ മൃതദേഹം ഉപയോഗശൂന്യമായ ബയോഗ്യാസ് ടാങ്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് കട്നി ജില്ലയിലാണ് ക്രൂര സംഭവം.

കട്നിയില്‍ നിന്നും 80 കി.മീ അകലെ ബര്‍ഹി ഏരിയയിലാണ് മൃതദേഹം ഉപേക്ഷിച്ചിരുന്നത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസിയായ കര്‍ഷകന്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ ബലാംത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.

ബുധനാഴ്ച അമ്മാവനൊപ്പം വീട്ടില്‍ നിന്നും പുറത്തുപോയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ പിന്നീട് തിരിച്ചെത്തിയില്ല. മാതാപിതാക്കളും ബന്ധുക്കളും കുട്ടിക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ കുട്ടിയെ കാണാതായതായി കാണിച്ച് പിറ്റേന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പോക്സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.