LiveTV

Live

National

‘രാജ്യം കാക്കുന്ന വ്യോമസേനയുടെ പണം മോദി അനില്‍ അംബാനിയുടെ പോക്കറ്റിലിടുന്നു’; റഫാല്‍ ആരോപണങ്ങള്‍ തിരികെ കൊണ്ടു വന്ന് രാഹുല്‍ ഗാന്ധി

‘രാജ്യം കാക്കുന്ന വ്യോമസേനയുടെ പണം മോദി അനില്‍ അംബാനിയുടെ പോക്കറ്റിലിടുന്നു’; റഫാല്‍ ആരോപണങ്ങള്‍ തിരികെ കൊണ്ടു വന്ന് രാഹുല്‍ ഗാന്ധി

പുല്‍വാമ ആക്രമണത്തിന് ശേഷം തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തേക്ക് റഫാല്‍ അഴിമതി വിഷയം തിരികെയെത്തിച്ച് രാഹുല്‍ ഗാന്ധി. വ്യോമസേന രാജ്യത്തെ രക്ഷിക്കുമ്പോള്‍ പ്രധാനമന്ത്രി അവര്‍ക്കുള്ള പണം കവരുന്നുവെന്ന് രാഹുല്‍ ഗാന്ധി. വ്യോമസേനക്ക് കിട്ടേണ്ട പണമാണ് മോദി അനില്‍ അംബാനിയുടെ പോക്കറ്റില്‍ നിക്ഷേപിക്കുന്നത്. വ്യോമസേന പൈലറ്റുമാര്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിക്കുമ്പോഴാണ് മോദി ഇത് ചെയ്യുന്നതെന്നും ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി.