LiveTV

Live

National

അഭിനന്ദനെ കൈമാറാനുള്ള സമയത്തില്‍ രണ്ട് തവണയാണ് പാകിസ്താന്‍ മാറ്റം വരുത്തിയത്

എന്ത് കൊണ്ട് വൈകി എന്നത് പാകിസ്താന്‍ ഉദ്യോഗസ്ഥരോട് ചോദിച്ചില്ലെന്ന് ഇന്ത്യന്‍ അധികൃതരും അറിയിച്ചു. 

അഭിനന്ദനെ കൈമാറാനുള്ള സമയത്തില്‍ രണ്ട് തവണയാണ് പാകിസ്താന്‍ മാറ്റം വരുത്തിയത്

അഭിനന്ദന്‍ വര്‍ധമാനെ കൈമാറാന്‍ തീരുമാനിച്ച സമയത്തില്‍ രണ്ട് തവണയാണ് പാകിസ്താന്‍ മാറ്റം വരുത്തിയത്. എന്ത് കൊണ്ട് വൈകി എന്നത് പാകിസ്താന്‍ ഉദ്യോഗസ്ഥരോട് ചോദിച്ചില്ലെന്ന് ഇന്ത്യന്‍ അധികൃതരും അറിയിച്ചു. അഭിനന്ദന്‍ പ്രകടമാക്കിയ ധൈര്യത്തില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് രാഷ്ട്രപതി രാം ഗോവിന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു.

സൈനിക വേഷത്തില്‍ പിടിയിലായിരുന്ന അഭിനന്ദന്‍ വര്‍ധമാന് പുതിയ സ്യൂട്ട് അടക്കമുള്ളവ നല്‍കിയാണ് പാകിസ്താന്‍ വാഗയില്‍ എത്തിച്ചത്. എന്ത് കൊണ്ടാണ് ഉച്ചക്ക് കൈമാറാനിരുന്ന വൈമാനികനെ പാകിസ്ഥാന്‍ വൈകിപ്പിച്ചതെന്നതിലെ കാരണം ദുരൂഹമായി തുടരുകയാണ്. അഭിനന്ദന്റെ ജോലിയിലെ അര്‍പ്പണബോധത്തിലും ധൈര്യത്തിലും രാജ്യം അഭിമാനിക്കുന്നുവെന്ന് രാഷ്ട്രപതിയും. വൈമാനികന്റെ മാതൃകപരമായ ധൈര്യത്തില്‍ രാജ്യം അഭിമാനം കൊള്ളുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തിയ വ്യോമസേന ഉദ്യോഗസ്ഥന്‍ ആശംസകള്‍ നേര്‍ന്നു.

പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍, സീതാറാം യെച്ചൂരി, അരവിന്ദ് കേജ്‍രിവാള്‍ അടക്കമുള്ളവരും സൈനികന്‍ തിരിച്ചെത്തിയതിലെ സന്തോഷം പങ്കുവെച്ചു. അഭിനന്ദന്‍ വര്‍ധമാനെ സ്വീകരിക്കാന്‍ വന്‍ ജനാവലിയും വാഗ അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്നിരുന്നു. സമാധാന നടപടിയുടെ ഭാഗമായാണ് ഇന്ത്യന്‍ സൈനികനെ വിട്ടയക്കുന്നതെന്നാണ് പാര്‍ലമെന്റില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞത്. എന്നാല്‍ സൈനികനെ പരിക്കേറ്റ് ചിത്രീകരിച്ചതില്‍ മുന്നറിയിപ്പ് നല്‍കിയ ഇന്ത്യ അഭിനന്ദനെ സുരക്ഷിതമായി എത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Also read: അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയിലെത്തി