LiveTV

Live

National

അഭിനന്ദനെ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയനാക്കി

കാഴ്ചയില്‍ ആരോഗ്യവാനെങ്കിലും മിഗ് 21 വിമാനത്തില്‍ നിന്നും ഇജക്ട് ചെയ്ത് പാരച്ചൂട്ട് വഴി താഴേക്ക് ചാടിയ ഒരാളാണ് അഭിനന്ദന്‍. പാക് തടവിലിരിക്കെ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളുമുണ്ട്

അഭിനന്ദനെ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയനാക്കി

ഡല്‍ഹിയിലെത്തിച്ച വ്യോമസേന വിങ് കമാന്‍ണ്ടര്‍ അഭിനന്ദന്‍ വര്‍ധമാനെ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയനാക്കി. മാതാപിതാക്കളും അഭിനന്ദനെ സന്ദര്‍ശിച്ചു. നടപടിക്രമങ്ങളുടെ ഭാഗമായ ഡി ബ്രീഫിങും ഇന്നുണ്ടാകും.

Also read: അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയിലെത്തി

പാക് സേനയുടെ തടവില്‍ നിന്ന് മൂന്നാം നാള്‍ മോചിതനായ വ്യോമസേന വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്നലെ രാത്രിതന്നെ ഡല്‍ഹിയിലെത്തിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സെന്‍ട്രല്‍ മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റില്‍ ആരോഗ്യ പരിശോധനക്കെത്തിച്ചത്. പരിശോധന മണിക്കൂറുകളോളം നീണ്ടു.

അഭിനന്ദനെ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയനാക്കി

കാഴ്ചയില്‍ ആരോഗ്യവാനെങ്കിലും മിഗ് 21 വിമാനത്തില്‍ നിന്നും ഇജക്ട് ചെയ്ത് പാരച്ചൂട്ട് വഴി താഴേക്ക് ചാടിയ ഒരാളാണ് അഭിനന്ദന്‍. പാക് തടവിലിരിക്കെ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളുമുണ്ട്. മനഃസാന്നിധ്യ പരിശോധന അടക്കമുള്ളവ ആരോഗ്യപരിശോധനയിലുണ്ടാകും. ഇതിനിടെ പിതാവ് എസ് വര്‍ധമാനുമായും മാതാവ് ഡോക്ടര്‍ ശോഭയുമായും അഭിനന്ദനുമായി സംസാരിച്ചു. ചുരുങ്ങിയ സമയം മാത്രമാണ് മൂവരും ഒരുമിച്ച് ചിലവിട്ടത്. ഡി ബ്രീഫിങ് എന്ന നടപടി ക്രമമാണ് ഇനി നടക്കാനുള്ളത്.

രഹസ്യകേന്ദ്രത്തില്‍ നടക്കുന്ന ഒരു തരം ചോദ്യം ചെയ്യലാണിത്. ഇതുവരെ ഉണ്ടായ സംഭവവികാസങ്ങള്‍, പാക് അധികൃതരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി, തുടങ്ങിയ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയും. വ്യോമസേന, ഐ.ബി, റോ വിദേശകാര്യമന്ത്രാലയം എന്നിവയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് സംഘത്തില്‍ ഉണ്ടാവുക. മാധ്യമങ്ങളോട് അടക്കം വെളിപ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ച് അഭിനന്ദിന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കും.