LiveTV

Live

National

‘കലുഷിതമായ സാഹചര്യത്തില്‍ പോലും മോദിക്ക് പ്രചരണ പരിപാടികളില്‍ നിന്ന് മാറി നില്‍ക്കാന്‍ സാധിക്കുന്നില്ല’ രാഹുല്‍ ഗാന്ധി

എന്നാല്‍ പുല്‍വാമ ഭീകരാക്രമണം ഉണ്ടായപ്പോള്‍ സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്.

‘കലുഷിതമായ സാഹചര്യത്തില്‍ പോലും മോദിക്ക് പ്രചരണ പരിപാടികളില്‍ നിന്ന് മാറി നില്‍ക്കാന്‍ സാധിക്കുന്നില്ല’ രാഹുല്‍ ഗാന്ധി

മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. കലുഷിതമായ സാഹചര്യത്തില്‍ പോലും മോദിക്ക് പ്രചരണ പരിപാടികളില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അതാണ് കോണ്‍ഗ്രസും മോദിയും തമ്മിലുള്ള വ്യത്യാസം. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ഒന്നായെന്ന് നരേന്ദ്രമോദി മാധ്യമങ്ങളോട് പറഞ്ഞു.

പക്ഷെ തൊട്ടുപിന്നാലെ കോണ്‍ഗ്രസിനെ ആക്രമിക്കുന്ന നിലപാടാണ് മോദി സ്വീകരിച്ചത്. യുദ്ധസ്മാരകത്തിന്റെ ഉദ്ഘാടന ദിവസവും നരേന്ദ്രമോദി ഇതാവര്‍ത്തിച്ചു. പവിത്രമായ ചടങ്ങില്‍ കോണ്‍ഗ്രസിനെ അക്രമിക്കുന്ന നിലപാടാണ് മോദി സ്വീകരിച്ചത്. എന്നാല്‍ പുല്‍വാമ ഭീകരാക്രമണം ഉണ്ടായപ്പോള്‍ സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്.