LiveTV

Live

National

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഒരു സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു 

വൈകീട്ട് 4 30 ഓട് കൂടി രജൌരി ജില്ലയിലെ നൌഷേരയിലാണ് പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഒരു സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു 

ജമ്മുകശ്മീരില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം. ഏറ്റുമുട്ടലില്‍ ഒരു സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്ക്. വലിയ തോതിലുള്ള വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പ്രകോപനങ്ങളാണ് അതിര്‍ത്തിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. വൈകീട്ട് 4 30 ഓട് കൂടി രജൌരി ജില്ലയിലെ നൌഷേരയിലാണ് പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. അതിനുശേഷം കൃഷ്ണഗട്ടിയിലും ബാലക്കോട്ടിലും മെന്ദറിലും നിയന്ത്രണരേഘക്ക് സമീപം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഏറ്റുമുട്ടല്‍ തുടരുന്നു.