LiveTV

Live

National

തുടര്‍ച്ചയായ മൂന്നാം ദിവസവും അതിര്‍ത്തിയില്‍ പാക് പ്രകോപനം

സുരക്ഷ ക്രമീകരണം വിലയിരുത്താനായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ മൂന്ന് സേനാവിഭാഗങ്ങളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി...

തുടര്‍ച്ചയായ മൂന്നാം ദിവസവും അതിര്‍ത്തിയില്‍ പാക് പ്രകോപനം

അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. ഉറി മേഖലയില്‍ നാലിടത്ത് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക് ആക്രമണത്തില്‍ ഏഴ് പ്രദേശ വാസികള്‍ക്ക് പരിക്കേറ്റു. കശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ സുരക്ഷ ക്രമീകരണം വിലയിരുത്താനായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ മൂന്ന് സേനാവിഭാഗങ്ങളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി.

അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയിലെത്തി
Also Read

അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയിലെത്തി

നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടുള്ള പാക് പ്രകോപനം തുടരുകയാണ്. ഇന്നലെ രാത്രി വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയായിരുന്നു. ഉറി മേഖലയിലെ ഗവാഹലന്‍, ചോക്കാസ്, കീക്കര്‍, കാത്തി എന്നിവിടങ്ങളിലെ സൈനിക പോസ്റ്റുകള്‍ ഉന്നം വെച്ചായിരുന്നു ആക്രമണം. ഏഴ് പ്രദേശവാസികള്‍ക്ക് പരിക്കേല്‍ക്കുകയും രണ്ട് വീടുകള്‍ തകരുകയും ചെയ്തുവെന്നാണ് വിവരം. കശ്മീരിലെ കുപ്‌വാര ജില്ലയിലെ ഹന്ദ്വാര ഗ്രാമത്തിലെ ബാബ ഗുണ്ടില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. രണ്ടു ഭീകരരെ വധിച്ച സൈന്യം പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ പഞ്ചാബ് ഫിറോസ്പൂരില്‍ പാക് ചാരന്‍ എന്ന സംശയത്തെ തുടര്‍ന്ന് ഒരാളെ അതിര്‍ത്തി സുരക്ഷ സേന പിടികൂടി. ഉത്തര്‍പ്രദേശിലെ മുറാദാബാദ് സ്വദേശിയെയാണ് സേന അറസ്റ്റ് ചെയ്തത്. ഫിറോസ്പൂര്‍ അതിര്‍ത്തി ഔട്ട് പോസ്റ്റിന് സമീപത്ത് വെച്ച് അറസ്റ്റ് ചെയ്ത ഇയാളില്‍ നിന്ന് ഉപയോഗത്തിലുള്ള പാക് സിംകാര്‍ഡും നമ്പറുകളും കണ്ടെടുത്തു. ആറ് പാക് വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ ഇയാള്‍ അംഗവുമാണ്. ഇയാളെ സേന ചോദ്യം ചെയ്തു വരികയാണ്.