LiveTV

Live

National

പൊതു തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ തെരഞ്ഞെടുപ്പ് സന്നാഹങ്ങള്‍ വിലയിരുത്താനായെത്തിയപ്പോഴായിരുന്നു സുനില്‍ അറോറയുടെ പ്രതികരണം

പൊതു തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍. ഇന്ത്യ പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനിടയില്ലെന്ന് വ്യക്തമാക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ പാകിസ്താന്‍ ബന്ധം വഷളായത്. വ്യോമാക്രമണത്തിലൂടെ ഇന്ത്യ തിരിച്ചടിക്കുകയും പാകിസ്താന്‍ പ്രകോപനം തുടരുകയും ചെയ്തതോടെ യുദ്ധസമാനമായ സ്ഥിതിവിശേഷമായി. ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കാര്യവും സംശയത്തിലായിരുന്നു. എന്നാല്‍ അനിശ്ചിതത്വം അവസാനിപ്പിക്കുന്നതാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയുടെ വാക്കുകള്‍.

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ തെരഞ്ഞെടുപ്പ് സന്നാഹങ്ങള്‍ വിലയിരുത്താനായെത്തിയപ്പോഴായിരുന്നു സുനില്‍ അറോറയുടെ പ്രതികരണം. എല്ലാ സംസ്ഥാനങ്ങളിലെയും വിലയിരുത്തല്‍ പൂര്‍ണമാകുന്നതോടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. ഈ മാസം ആദ്യവാരം തന്നെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് സൂചന. സ്ഥാനാര്‍ഥികള്‍ വിദേശ രാജ്യത്തെ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. വിവരങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാക്കും. 1,63,331 പോളിങ് ബൂത്തുകളില്‍ വിവിപാറ്റുകള്‍ ഉപയോഗിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.