LiveTV

Live

National

ബി.ജെ.പിക്ക് വന്‍ തോല്‍വി; സില്ലോഡ് തെരഞ്ഞെടുപ്പില്‍ 26 ല്‍ 24 സീറ്റും കോണ്‍ഗ്രസിന്

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ റാവുസാഹേബ് ധന്‍വെ പ്രതിനിധീകരിക്കുന്ന ജല്‍നാ പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമാണ് സില്ലോഡ്. 

ബി.ജെ.പിക്ക് വന്‍ തോല്‍വി; സില്ലോഡ് തെരഞ്ഞെടുപ്പില്‍ 26 ല്‍ 24 സീറ്റും കോണ്‍ഗ്രസിന്

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രയിലെ സില്ലോഡ് മുന്‍സിപ്പല്‍ കൌണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പന്‍ വിജയം. ബി.ജെ.പി വന്‍ തോല്‍വി ഏറ്റുവാങ്ങിയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 26 സീറ്റില്‍ 24 സീറ്റും നേടി. ബി.ജെ.പിക്ക് കേവലം രണ്ടു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ റാവുസാഹേബ് ധന്‍വെ പ്രതിനിധീകരിക്കുന്ന ജല്‍നാ പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമാണ് സില്ലോഡ്. ശിവസേന അടക്കമുള്ള മറ്റു പാര്‍ട്ടികള്‍ക്കും വന്‍ ക്ഷീണമാണ് തെരഞ്ഞെടുപ്പ് ഫലം. മുന്‍സിപ്പല്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജര്‍ഷി നികം, ബി.ജെ.പിയുടെ അശോക് തയാഡക്കെതിരെ പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

എം.ഐ.എമ്മും 20 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടായില്ല. ഇതിനിടെ ജല്‍നയില്‍ നിന്നുള്ള ശിവസേന എം.എല്‍.എ അര്‍ജുന്‍ ഖോട്കര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.