LiveTV

Live

National

‘രണ്ട് വര്‍ഷം മുന്നേ യുദ്ധത്തെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നു’

രാജ്യസ്നേഹം എന്നുള്ളത് ബി.ജെ.പിയുടെ മാത്രം കുത്തകയായി കൊണ്ടു നടക്കുകയാണെന്നും പവന്‍ കല്യാണ്‍ കുറ്റപ്പെടുത്തി

‘രണ്ട് വര്‍ഷം മുന്നേ യുദ്ധത്തെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നു’

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് യുദ്ധം നടക്കുമെന്ന മുന്നറിയിപ്പ് ബി.ജെ.പിയിൽ നിന്നും ലഭിച്ചിരുന്നതായി നടനും ജന സേന നേതാവുമായ പവൻ കല്യാൺ. രണ്ടു വർഷം മുൻപാണ് ഇതു സംബന്ധിച്ച വിവരം തനിക്ക് ലഭിച്ചതെന്ന് മുൻ ബി.ജെ.പി സഖ്യക്ഷി കൂടിയായ പവൻ കല്യാൺ പറഞ്ഞു. ക‍‍ഡപ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് പവൻ കല്യാൺ വെളിപ്പെടുത്തൽ നടത്തിയത്.

രാജ്യത്തെ യുദ്ധ സമാന സാഹചര്യത്തിൽ ആശങ്ക രേഖപ്പെടുത്തിയ പവന്‍ കല്യാണ്‍, പുൽവാമ ഭീകരാക്രമണത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ സ്ഥിതി മോശമാക്കിയെന്നും പറഞ്ഞു. യുദ്ധം ഒന്നിനും പരിഹാരമാകില്ല. എന്നല്ല, അത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയേ ഉള്ളു. രാജ്യസ്നേഹം എന്നുള്ളത് ബി.ജെ.പിയുടെ മാത്രം കുത്തകയായി കൊണ്ടു നടക്കുകയാണെന്ന് കുറ്റപ്പെടുത്തിയ പവൻ കല്യാൺ, അവരേക്കാൾ പത്ത് മടങ്ങ് രാജ്യത്തോട് കൂറുള്ളവരാണ് നമ്മളെന്നും പറഞ്ഞു.

രാജ്യത്ത് വർഗീയ ധ്രുവീകരണം നടത്താനുള്ള ഏത് ശ്രമവും ചെറുത്തു തോൽപ്പിക്കും. ന്യൂനപക്ഷങ്ങൾക്ക് അവരുടെ രാജ്യസ്നേഹം തെളിയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മുസ്‍ലിംകൾക്ക് രാജ്യത്ത് തുല്യ അവകാശമുണ്ടെന്നും, അസ്‍ഹറുദ്ദീൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായും, അബ്ദുൽ കലാം രാഷ്ട്രപതിയായുമിരുന്ന് ചരിത്രമുള്ള നാടാണ് ഇതെന്നും പവൻ കല്യാൺ പറഞ്ഞു.