LiveTV

Live

National

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണയുമായി ലോകരാജ്യങ്ങള്‍

ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങള്‍ ഒരുക്കിക്കൊടുക്കരുതെന്നും അമേരിക്കയും ഭീകരവാദം തടയാന്‍ ശക്തമായ നടപടി വേണമെന്ന് ജപ്പാനും പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണയുമായി ലോകരാജ്യങ്ങള്‍

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ അറിയിച്ച് ലോകരാജ്യങ്ങള്‍. പാകിസ്താനിലെ ജെയ്‌ഷെ മുഹമ്മദ് താവളത്തിനെതിരായ ഇന്ത്യന്‍ വ്യോമാക്രമണത്തെ പിന്തുണക്കുന്നതായി യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയെ അറിയിച്ചു.‌ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി മൈക്ക് പോംപിയോ ഫോണില്‍ സംസാരിച്ചു.

ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങള്‍ ഒരുക്കിക്കൊടുക്കരുതെന്നും അമേരിക്കയും ഭീകരവാദം തടയാന്‍ ശക്തമായ നടപടി വേണമെന്ന് ജപ്പാനും പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും യു.എന്‍ രക്ഷാസമിതിയില്‍ ഉന്നയിച്ചിട്ടുണ്ട്.