LiveTV

Live

National

അതിര്‍ത്തിയില്‍ രണ്ടാം ദിവസവും പാക് പ്രകോപനം

അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി കര-നാവിക-വ്യോമസേനാ മേധാവികളുമായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ കൂടിക്കാഴ്ച നടത്തി.

അതിര്‍ത്തിയില്‍ രണ്ടാം ദിവസവും പാക് പ്രകോപനം

ജയ്ശെ മുഹമ്മദിന്റെ താവളങ്ങളെ തകര്‍ത്ത ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശേഷം രണ്ടാം ദിവസവും പാകിസ്താന്‍ പ്രകോപനം തുടരുന്നു. നാലിടത്ത് വെടിവെപ്പും മോട്ടോര്‍ ഷെല്ലിങും ഉണ്ടായി. വ്യോമാതിര്‍ത്തി ലംഘിക്കാനുള്ള ശ്രമത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. സുരക്ഷ വിലയിരുത്താന്‍ പ്രതിരോധമന്ത്രി മൂന്ന് സേനാ മേധാവിമാരുടെയും യോഗം വിളിച്ചു.

Also read: ഇന്ത്യന്‍ പൈലറ്റിനെ നാളെ വിട്ടയക്കുമെന്ന് പാകിസ്താന്‍

Also read: ഭീകരരെക്കുറിച്ചുള്ള തെളിവ് കൈമാറിയതോടെ പാകിസ്താന്‍ പ്രതിരോധത്തിലായി 

അതിര്‍ത്തിയിലെ നാല് ഇടങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചായിരുന്നു പാകിസ്താന്‍ പ്രകോപനം. രജൌരിയിലെ സുന്ദര്‍ബാനി, പൂഞ്ചിലെ മന്‍കോട്ട്, ഖാരി കര്‍മര, ദേഗവര്‍ എന്നിവിടങ്ങളില്‍ പാക് വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായി. പൂഞ്ചില്‍ രാവിലെയുണ്ടായ വെടിവെപ്പ് മണിക്കൂറുകള്‍ നീണ്ടു. ആളപായമില്ല. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അതിര്‍ത്തിയില്‍ 5 കിലോമീറ്റര്‍ ചുറ്റളവില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി. ആശുപത്രി മേല്‍ക്കൂരകളില്‍ റെഡ് ക്രോസ് ചിഹ്നം പതിച്ചു.

അതിര്‍ത്തിയില്‍ രണ്ടാം ദിവസവും പാക് പ്രകോപനം

സുരക്ഷ വിലയിരുത്താനായി ഡല്‍ഹിയില്‍ വിവിധ തലത്തിലെ യോഗങ്ങള്‍ നടന്നു. രാവിലെ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും കൂടിക്കാഴ്ച നടത്തി. കര-നാവിക-വ്യോമ സേനാ മേധാവികളുമായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ വിഷയം ചര്‍ച്ച ചെയ്തു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങും സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ആഭ്യന്തര സുരക്ഷ അവലോകനം ചെയ്തു. വിദേശകാര്യ സെക്രട്ടറി 10 രാജ്യങ്ങളിലെ പ്രതിനിധികളെ വിളിച്ച് നിലവിലെ സാഹചര്യം ധരിപ്പിച്ചു.

അതേസമയം പാകിസ്താനും ജാഗ്രതയിലാണ്. ലാഹോര്‍-ഡല്‍ഹി സംഝോത എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് പാകിസ്താന്‍ റദ്ദാക്കി. വ്യോമമേഖലയും താത്കാലികമായി പാകിസ്താന്‍ അടച്ചു. അതിര്‍ത്തിയില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.