LiveTV

Live

National

ഹെറാൾഡ് ഹൗസ് ഒഴിപ്പിക്കൽ കേസിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി

കോൺഗ്രസ് മുഖപത്രം നാഷണൽ ഹെറാൾഡ് സ്ഥിതിചെയ്യുന്ന ഹെറാൾഡ് ഹൗസ് ഒഴിയണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡൽഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവെച്ചു

ഹെറാൾഡ് ഹൗസ് ഒഴിപ്പിക്കൽ കേസിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി

ഹെറാൾഡ് ഹൗസ് ഒഴിപ്പിക്കൽ കേസിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. കോൺഗ്രസ് മുഖപത്രം നാഷണൽ ഹെറാൾഡ് സ്ഥിതിചെയ്യുന്ന ഹെറാൾഡ് ഹൗസ് ഒഴിയണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡൽഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവെച്ചു. കേന്ദ്ര സർക്കാരിൻറെ ഒഴിപ്പിക്കൽ നോട്ടീസിനെതിരെ നാഷണല്‍ ഹെറാൾഡ് പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് നൽകിയ ഹരജി തള്ളി.

1950 മുതൽ കോൺഗ്രസ് മുഖപത്രം നാഷണൽ ഹെറാൾഡ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടമാണ് ഡൽഹി ഐ.ടി.ഒയിലെ ഹെറാൾഡ് ഹൗസ്. പത്രത്തിൻറെ പ്രസാധകരായ അസോസിയേറ്റ് ജേർണൽസ് ലിമിറ്റഡ് പാട്ടത്തിനെടുത്തതാണ് ഈ കെട്ടിടം. കഴിഞ്ഞ വർഷം ഒക്ടോബർ 30ന് പാട്ടക്കരാറിലെ ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര നഗരവികസന മന്ത്രാലയം കെട്ടിടം ഒഴിയാൻ നോട്ടീസ് നൽകി. 2008 മുതൽ പത്രത്തിൻറെ അച്ചടി നിർത്തിവെച്ചിരിക്കുന്നു, കെട്ടിടത്തിലെ മുറികൾ മറിച്ച് വാടകയ്ക്ക് നൽകി, കെട്ടിടം ദുരുപയോഗം ചെയ്യുന്നു തുടങ്ങിയ കാരണങ്ങളാണ് ഒഴിപ്പിക്കൽ നോട്ടീസിൽ ചൂണ്ടിക്കാണിച്ചിരുന്നത്.

നോട്ടീസിനെ ചോദ്യംചെയ്ത് അസോസിയേറ്റ് ജനറൽ ലിമിറ്റഡ് ഹൈക്കോടതിയെ സമീപിച്ചു. കേസ് ആദ്യം പരിഗണിച്ച സിംഗിൾ ബെഞ്ച് ഹരജി തള്ളി. തുടർന്നാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ച ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാരിന് ഒഴിപ്പിക്കൽ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാമെന്ന് ഉത്തരവിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ കോൺഗ്രസിന് തിരിച്ചടിയാണ് കോടതി ഉത്തരവ്. കേന്ദ്ര സർക്കാരിൻറെ ഒഴിപ്പിക്കൽ നീക്കം രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണെന്നാണ് കോൺഗ്രസ് പ്രതികരണം.