LiveTV

Live

National

ജമ്മു കശ്മീര്‍ സംവരണ നിയമ ഭേദഗതിക്ക് അംഗീകാരം

ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിക്ക്‌ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി 

ജമ്മു കശ്മീര്‍ സംവരണ നിയമ ഭേദഗതിക്ക് അംഗീകാരം

ജമ്മു കശ്മീര്‍ സംവരണ നിയമ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഭേദഗതിയിലൂടെ അന്താരാഷ്ട്ര അതിർത്തിയിൽ ഉളളവർക്കും സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കും.

ജമ്മു കശ്മീര്‍ സംവരണ ഭേദഗതി ഓര്‍ഡിനന്‍സ് 2019 ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചത്. എസ്‍.സി, എസ്.ടി വിഭാഗങ്ങൾക്ക് സംവരണം ഉറപ്പുവരുത്താനുള്ള നീക്കമാണ് ഇതില്‍ മുഖ്യം. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കായി പാർലമെന്‍റ് പാസാക്കിയ 10 ശതമാനം സംവരണവും നടപ്പിലാക്കും. അന്താരാഷ്ട്ര അതിര്‍ത്തിയിലുള്ളവര്‍ക്കും സംവരണ ആനുകൂല്യം ലഭിക്കും. സംവരണം നടപ്പിലാക്കാനായി പ്രത്യേക ഓർഡിനൻസ് ഇറക്കും. രാഷ്ട്രപതിയാണ് ഓര്‍ഡിനന്‍സ് ഇറക്കുക. നിലവില്‍ ജമ്മു കശ്മീർ സംവരണ നിയമം 2004 പ്രകാരം അന്താരാഷ്ട്ര അതിർത്തിക്ക് സമീപം താമസിക്കുന്നവർക്ക് മൂന്ന് ശതമാനം സംവരണമുണ്ട്. ‌‌‌

ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്‍ലാമിയെ നി‍രോധിക്കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. യു.എ.പി.എ 1967ലെ മൂന്നാം വകുപ്പ് പ്രകാരമാണ് നടപടി. നേരത്തെ വിഘടനവാദികള്‍ക്കെതിരായ നടപടിക്കൊപ്പം ജമാഅത്തെ ഇസ്‍ലാമിയുടെ നേതാക്കളെയും കരുതൽ തടങ്കലിലാക്കിയിരുന്നു.