LiveTV

Live

National

അതിര്‍ത്തി ലംഘിച്ച് പാകിസ്താന്‍ നടത്തിയ ആക്രമണത്തിന്റെ തെളിവ് പുറത്തുവിട്ട് ഇന്ത്യന്‍ സേന 

പാക് ആക്രമണങ്ങള്‍ ഇന്ത്യയില്‍ വലിയ നാശമുണ്ടാക്കിയിട്ടില്ല. പാകിസ്താന്‍റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടെന്നും സേന.

അതിര്‍ത്തി ലംഘിച്ച് പാകിസ്താന്‍ നടത്തിയ ആക്രമണത്തിന്റെ തെളിവ് പുറത്തുവിട്ട് ഇന്ത്യന്‍ സേന 

അതിര്‍ത്തി ലംഘിച്ച് പാകിസ്താന്‍ നടത്തിയ ആക്രമണത്തിന്റെ തെളിവുകള്‍ പുറത്തുവിട്ട് ഇന്ത്യന്‍ സേന. എഫ് 16 വിമാനത്തില്‍ നിന്നും വിക്ഷേപിച്ച മിസൈലിന്റെ അവശിഷ്ടങ്ങളാണ് സൈനിക ഉപമേധാവികള്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്. ആക്രമണത്തെ കുറിച്ച് പാകിസ്താന്റെ വാദങ്ങള്‍ പരസ്പരവിരുദ്ധമാണെന്നും കര, നാവിക, വ്യോമ സേനകളുടെ സംയുക്ത വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

പാക് കസ്റ്റഡിയിലായ വൈമാനികന്‍ അഭിനന്ദന്‍റെ മോചനം വ്യോമസേന സ്വാഗതം ചെയ്തു. അതേസമയം ആക്രമണത്തെ കുറിച്ചുള്ള പാകിസ്താന്‍റെ അവകാശവാദങ്ങള്‍ സൈന്യം തള്ളി. പാക് ആക്രമണങ്ങള്‍ ഇന്ത്യയില്‍ വലിയ നാശമുണ്ടാക്കിയിട്ടില്ല. പാകിസ്താന്‍റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു. ഏത് പ്രകോപനവും നേരിടാന്‍ തയ്യാറാണെന്നും സേന വ്യക്തമാക്കി.

ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ നാളെ വിട്ടയക്കുമെന്ന് പാകിസ്താന്‍
Also Read

ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ നാളെ വിട്ടയക്കുമെന്ന് പാകിസ്താന്‍

ഇന്ത്യയുടെ വ്യോമാക്രണത്തില്‍ പാകിസ്താനിലെ ഭീകരകേന്ദ്രം തകര്‍ന്നിട്ടുണ്ട്. എന്നാല്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്ന് പറയുന്നത് ഉചിതമല്ല. പ്രത്യാക്രമണത്തിലാണ് അഭിനന്ദന്‍ പാക് പിടിയിലായത്. പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും ഇന്ത്യന്‍ സൈന്യം വിമര്‍ശിച്ചു.

മസ്ഹൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തണമെന്ന് യു.എന്‍ സുരക്ഷാ സമിതിയില്‍ അമേരിക്കയും ബ്രിട്ടനും  
Also Read

മസ്ഹൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തണമെന്ന് യു.എന്‍ സുരക്ഷാ സമിതിയില്‍ അമേരിക്കയും ബ്രിട്ടനും