LiveTV

Live

National

ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ നാളെ വിട്ടയക്കുമെന്ന് പാകിസ്താന്‍

വിങ് കമാന്‍ഡര്‍ അഭിനന്ദനെ നാളെ വിട്ടയക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചു. അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെതിരെ ഇന്ത്യയുടെ നയതന്ത്ര വിജയമാണ് അഭിനന്ദന്റെ മോചനം.

ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ നാളെ വിട്ടയക്കുമെന്ന് പാകിസ്താന്‍

പാക് കസ്റ്റഡിയിലായ ഇന്ത്യന്‍ വ്യോമസേന പൈലറ്റിന്റെ മോചനത്തിന് വഴി തെളിഞ്ഞു. വിങ് കമാന്‍ഡര്‍ അഭിനന്ദനെ നാളെ വിട്ടയക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചു. അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെതിരെ ഇന്ത്യയുടെ നയതന്ത്ര വിജയമാണ് അഭിനന്ദന്റെ മോചനം.

പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്താണ് പാകിസ്താന്‍ പ്രധാനമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്. സമാധാന ശ്രമത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യയുടെ ശ്രമഫലമായുണ്ടായ കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഉപാധികളില്ലാതെയാണ് സൈനികനെ പാകിസ്താന്‍ വിട്ടയക്കുന്നത്. സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായകമാവുമെങ്കില്‍ വൈമാനികനെ വിട്ടയക്കാമെന്ന് വിദേശകാര്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ കാണ്ഡഹാര്‍ മാതൃകയില്‍ വിലപേശലിനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്നായിരുന്നു ഇന്ത്യയുടെ മറുപടി. ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും സൈനികനെ സുരക്ഷിതമായി വിട്ടയച്ചാല്‍ അല്ലാതെ ഒരു ചര്‍ച്ചക്കും ഇടമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

ഈ മാസം 26ന് ജയ്ശെ ഭീകരതാവളങ്ങളിലെ ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ വ്യോമാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പോര്‍വിമാനങ്ങളെ ചെറുക്കുന്നതിനിടെയാണ് മിഗ് 21 വിമാനം ഇന്ത്യക്ക് നഷ്ടമായത്. പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ പാകിസ്താന്റെ പിടിയിലാവുകയും ചെയ്തു. പാകിസ്താന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയ ഇന്ത്യ, പരിക്കേറ്റ നിലയില്‍ പൈലറ്റിനെ പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധം അറിയിക്കുകയും ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

നാളെ വാഗ അതിര്‍ത്തി വഴിയാണ് അഭിനന്ദനെ കൈമാറുക. അഭിനന്ദനെ സ്വീകരിക്കാനായി പിതാവ് എസ്.വര്‍ധമാന്‍ ഡല്‍ഹിയിലേക്ക് തിരിച്ചു.

Also read: മസ്ഹൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തണമെന്ന് യു.എന്‍ സുരക്ഷാ സമിതിയില്‍ അമേരിക്കയും ബ്രിട്ടനും  

Also read: പാക് കസ്റ്റഡിയിലുള്ള പൈലറ്റിനെ വിട്ടുകിട്ടണമെന്ന ആവശ്യം ശക്തമാക്കി ഇന്ത്യ