LiveTV

Live

National

പാകിസ്താന്‍ തടവുകാരനെ കൊലപ്പെടുത്തിയ കേസില്‍ 4 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

ഭജന്‍, അജിത്, മനോജ്, കുല്‍വീന്ദര്‍ എന്നിവരാണ് അറസ്റ്റിലായത്.

പാകിസ്താന്‍ തടവുകാരനെ കൊലപ്പെടുത്തിയ കേസില്‍ 4 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

പാകിസ്താന്‍ തടവുകാരനെ കൊലപ്പെടുത്തിയ കേസില്‍ നാല് സഹതടവുകാരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭജന്‍, അജിത്, മനോജ്, കുല്‍വീന്ദര്‍ എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ആഴ്ചയാണ് ഷക്കീറുല്ല എന്ന ഹനീഫ് മുഹമ്മദിനെ ഇവര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ചാരപ്രവര്‍ത്തനത്തെത്തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട ഷക്കീറുല്ല 2011 മുതല്‍ തടവിലാണ്. സംഭവത്തിന്റെ ഭാഗമായി ജയില്‍ വാര്‍ഡന്മാരായ രാം സ്വരൂപ്, വൈദ്യനാഥ് ശര്‍മ എന്നിവരെ സസ്പെന്‍റ് ചെയ്യുകയും ജയില്‍ സൂപ്രണ്ട് സജ്ഞയ് യാദവ് ഡെപ്യൂട്ടി ജയിലര്‍ ജഗദീഷ് ശര്‍മ എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.