LiveTV

Live

National

‘മോദിയേക്കാള്‍ മികച്ച നടന്‍ വേറെയില്ല’ ചന്ദ്രബാബു നായിഡു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ട് നേടാനാണ്...

‘മോദിയേക്കാള്‍ മികച്ച നടന്‍ വേറെയില്ല’ ചന്ദ്രബാബു നായിഡു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ട് നേടാനാണ് പ്രയാഗ്‍രാജില്‍ മോദി ശുചീകരണ തൊഴിലാളികളുടെ കാല്‍ കഴുകിയതെന്ന് അദ്ദേഹം ആരോപിച്ചു. മോദിയേക്കാള്‍ മികച്ച നടന്‍ വേറെയില്ലെന്നും നായിഡു പരിഹസിച്ചു.

''തെരഞ്ഞെടുപ്പ് അടുത്തതോടെ ശുചീകരണ തൊഴിലാളികളുടെ കാല്‍ കഴുകുകയാണ് നരേന്ദ്ര മോദി. കഴിഞ്ഞ നാല് വര്‍ഷവും ഈ തൊഴിലാളികള്‍ തങ്ങളുടെ ജോലി ചെയ്തിട്ടുണ്ട്. പക്ഷേ, ഈ കാലത്തിനിടക്ക് ഒരിക്കല്‍ പോലും മോദി അവരുടെ കാല്‍ കഴുകിയിട്ടില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് മനസില്‍ കണ്ടാണ് കാല്‍ കഴുകല്‍. ഒരാള്‍ നമസ്കാരം പറ‍ഞ്ഞാല്‍ പോലും മോദി പ്രതികരിക്കില്ല. അദ്വാനിയുടെ അഭിവാദ്യം പോലും ഗൌനിക്കാറില്ല. ഗുരുവിനെ പോലും ചതിക്കുന്നു. മോദിയേക്കാള്‍ നല്ലൊരു നടന്‍ വേറെയില്ല.'' ചന്ദ്രബാബു നായിഡു പറഞ്ഞു.

ഉത്തര്‍പ്രദേശിൽ കുടിവെള്ള, ശുചീകരണ മന്ത്രാലയം നടത്തിയ സ്വച്ഛ് കുംഭ് സ്വച്ഛ് ആഭർ പരിപാടിയുടെ വേദിയില്‍ വെച്ചായിരുന്നു മോദി ശുചീകരണത്തൊഴിലാളികളുടെ കാൽ കഴുകിയത്. കുംഭ മേളയിൽ പങ്കെടുക്കുന്നതിനായിരുന്നു പ്രധാനമന്ത്രി പ്രയാഗ്‍രാജിലെത്തിയത്. ഗംഗാനദിയില്‍ മോദി സ്നാനം ചെയ്യുകയും ചെയ്തിരുന്നു.