LiveTV

Live

National

ഭീകരതക്കെതിരായ അന്താരാഷ്ട്ര സമൂഹത്തിന്റെ ആഹ്വാനം പാകിസ്താന്‍ ഗൗരവത്തിലെടുത്തില്ലെന്ന് സുഷമ സ്വരാജ്

ആക്രമിച്ചത് ജയ്ഷെ മുഹമ്മദാണെന്ന് അറിയിച്ചിട്ടും പാകിസ്താന്‍ നടപടിയെടുത്തില്ല. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും...

ഭീകരതക്കെതിരായ അന്താരാഷ്ട്ര സമൂഹത്തിന്റെ ആഹ്വാനം പാകിസ്താന്‍ ഗൗരവത്തിലെടുത്തില്ലെന്ന് സുഷമ സ്വരാജ്

അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെതിരെ നിലപാട് ശക്തമാക്കി ഇന്ത്യ. ഭീകരവാദത്തിനെതിരെ പാകിസ്താന്‍ ഒന്നും ചെയ്യുന്നില്ലെന്നും ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ ഇന്ത്യ ഇനിയും നടപടി സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഭീകരവാദത്തിനെതിരെ അര്‍ത്ഥവത്തായ നടപടി സ്വീകരിക്കണമെന്ന് അമേരിക്ക പാകിസ്താനോട് ആവശ്യപ്പെട്ടു.

ചൈനയില്‍ ത്രിരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാകിസ്താനെതിരെ കടുത്ത നിലപാട് ആവര്‍ത്തിച്ചത്. പാക് മണ്ണിലെ ജെയ്ഷെ താവളങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തെ ന്യായീകരിച്ച ഇന്ത്യ, കൂടുതല്‍ സൈനിക നടപടികള്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. ഭീകരാക്രമണങ്ങള്‍ ഒഴിവാക്കാന്‍ ഇനിയും ഉത്തരവാദിത്തപൂര്‍ണമായ തിരിച്ചടികളുണ്ടാകുമെന്നും സുഷമാ സ്വരാജ് പറഞ്ഞു.

ചൈനയുടെയും റഷ്യയുടെയും വിദേശകാര്യ മന്ത്രിമാരുമായി സുഷമാ സ്വരാജ് പ്രത്യേകം ചര്‍ച്ചകള്‍ നടത്തി. ഭീകരവാദത്തിനെതിരെ ആഗോള തലത്തില്‍ തന്ത്രവും സഹകരണവും വേണമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി പ്രതികരിച്ചു. ഇരുരാജ്യങ്ങളും സമാധാനത്തില്‍ വര്‍ത്തിക്കുന്നതിന് ഗുണപരമായ ഇടപെടല്‍ സ്വീകരിക്കുമെന്നും ചൈന വ്യക്തമാക്കി.

പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശിയുമായി ഫോണില്‍ സംസാരിച്ച അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി മൈക് പോംപിയോ സൈനിക നടപടികള്‍ക്ക് മുതിരരുതെന്ന് മുന്നറിയിപ്പ് നല്‍കി. ഭീകരരുടെ താവളങ്ങള്‍ക്കെതിരെ അര്‍ത്ഥവത്തായ നടപടികള്‍ വേണമെന്നും അമേരിക്ക പാകിസ്താനോട് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായും മൈക് പോംപിയോ സംസാരിച്ചു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറസ് ആവശ്യപ്പെട്ടു.