LiveTV

Live

National

റോബര്‍ട്ട് വാദ്ര എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്ടറേറ്റിന് മുന്നില്‍ ഹാജരായി

മറ്റൊരു കേസില്‍ അഞ്ച് ദിവസത്തിനകം അതു സംബന്ധമായ എല്ലാ രേഘകളും റോബര്‍ട്ട് വാദ്രയുടെ നിയമ സംഘത്തിന് കൈമാറണമെന്നും ഹൈക്കോടതി ഉത്തരവിട്ടു

റോബര്‍ട്ട് വാദ്ര എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്ടറേറ്റിന് മുന്നില്‍ ഹാജരായി

യു.പി.എ അധ്യക്ഷ സോണിയഗാന്ധിയുടെ മരുമകനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്ടറേറ്റിന് മുന്നില്‍ ഹാജരായി. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് റോബര്‍ട്ട് വാദ്ര ഹാജരായത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്ടറേറ്റിന് മുന്നില്‍ ഹാജരാകാതിരിക്കാനുള്ള റോബര്‍ട്ട് വാദ്രയുടെ ഹരജി ഇന്നലെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

മറ്റൊരു കേസില്‍ അഞ്ച് ദിവസത്തിനകം അതു സംബന്ധമായ എല്ലാ രേഖകളും റോബര്‍ട്ട് വാദ്രയുടെ നിയമ സംഘത്തിന് കൈമാറണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തന്‍റെ ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത രേഘകളുടെ മുഴുവന്‍ വിവരങ്ങളും തനിക്ക് കൈമാറണമെന്ന് കാണിച്ച് വാദ്ര ശനിയാഴ്ച്ച കോടതിയെ സമീപിച്ചിരുന്നു.