LiveTV

Live

National

വ്യോമാതിര്‍ത്തി ലംഘിച്ച് പാക് വിമാനങ്ങള്‍; ഇന്ത്യന്‍ സൈന്യം തടഞ്ഞു

അതിര്‍ത്തിയിലെ പ്രകോപനത്തിന് പിന്നാലെ പാക്ക് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്യിദ് ഹൈദര്‍ഷായെ വിദേശാകര്യമന്ത്രാലയം വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചു

വ്യോമാതിര്‍ത്തി ലംഘിച്ച് പാക് വിമാനങ്ങള്‍; ഇന്ത്യന്‍ സൈന്യം തടഞ്ഞു

സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക്കിസ്താന്‍ നടത്തിയ ആക്രമണം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. ജമ്മുകശ്മീരില്‍‌ വ്യോമാതിര്‍ത്തി ലംഘിച്ച പാക് പോര്‍വിമാനങ്ങളിലൊന്ന് ഇന്ത്യ വെടിവെച്ചിട്ടു. പ്രത്യാക്രമണത്തില്‍ ഇന്ത്യക്ക് ഒരു വിമാനം നഷ്ടമായി. പൈലറ്റ് പിടിയിലാണെന്ന് പാക്കിസ്താന്‍ അവകാശപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി മന്ത്രാലയം പ്രതിഷേധമറിയിച്ചു.

പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ വ്യോമാക്രമണത്തിന് പിന്നാലെ ഇന്ന് രാവിലെയാണ് പാകിസ്താന്‍റെ 3 പോര്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചത്. ജമ്മുകശ്മീരിലെ രജോരി സെക്ടറിലെ ഇന്ത്യന്‍ സൈനിക സന്നാഹങ്ങളായിരുന്നു പാക് ലക്ഷ്യം. ഈ സമയം നിരീക്ഷണപ്പറക്കലിലായിരുന്ന ഇന്ത്യയുടെ മിഗ് 21 വിമാനങ്ങള്‍ ഇവയെ തുരത്തി. ഒരു പാക് വിമാനത്തെ തകര്‍ത്തുവെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു.

അതിര്‍ത്തിയിലെ പ്രകോപനത്തിന് പിന്നാലെ പാക്ക് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്യിദ് ഹൈദര്‍ഷായെ വിദേശാകര്യമന്ത്രാലയം വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചു. പാക്കിസ്താനില്‍ കടന്ന് ഉസാമ ബിന്‍ലാദനെ അമേരിക്ക ഇല്ലാതാക്കിയതുപോലെ ഇന്ത്യക്കും കഴിയുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

അതിര്‍ത്തിയിലെ പ്രത്യാക്രമണത്തില്‍ ഇന്ത്യക്ക് നഷ്ടമായ മിഗ് 21 പോര്‍വിമാനത്തിലെ പൈലറ്റ് തങ്ങളുടെ പിടിയാലാണെന്ന പാക്കിസ്താന്‍റെ അവകാശ വാദം ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതിര്‍ത്തിയിലെ സ്ഥിതിഗതികളും ആഭ്യന്ത്ര സരുക്ഷാ ക്രമീകരണങ്ങളും സുരക്ഷാ ഉപദേഷ്ടവ് അജിത് ദോവല്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായി ജമ്മുകശ്മീര്‍, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളിലെ വിമനത്താവളങ്ങള്‍ മണിക്കൂറുകള്‍ അടച്ചിട്ടിരുന്നെങ്കിലും പിന്നീട് തുറന്നു.