രാജ്യം ജാഗ്രതയില്‍; ഡല്‍ഹിയില്‍ ഉന്നതതല യോഗങ്ങള്‍ തുടരുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി ചര്‍ച്ച നടത്തി. ദോവല്‍ പ്രധാനമന്ത്രിയോട് സ്ഥിതിഗതികള്‍ വിശദീകരിച്ചു.

പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘനം നടത്തിയതിനെ തുടര്‍ന്ന് നാല് വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. സംഭവങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഉന്നത തല യോഗങ്ങള്‍ തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി ചര്‍ച്ച നടത്തി. ദോവല്‍ പ്രധാനമന്ത്രിയോട് സ്ഥിതിഗതികള്‍ വിശദീകരിച്ചു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ഉന്നതതല ചര്‍ച്ചയില്‍ പങ്കെടുത്തു. ആഭ്യന്തര മന്ത്രാലയ സെക്രട്ടറി, ഐ.ബി, റോ(ആര്.എ.ഡബ്ല്യു) മേധാവിമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. പാരമിലിട്ടറി ഉദ്യോഗസ്ഥരെയും ആഭ്യന്തര മന്ത്രി കണ്ടു.