ബാബരി കേസില്‍ മധ്യസ്ഥത വാഗ്ദാനം ചെയ്ത് സുപ്രിം കോടതി
ബാബരി തർക്കം ചർച്ചകളിലൂടെ പരിഹരിക്കാൻ ആലോചിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ബാബരി മസ്ജിദ് ഭൂമി തര്‍ക്കത്തില്‍ മധ്യസ്ഥത ചര്‍ച്ചക്ക് മുന്‍കൈ എടുക്കാമെന്ന് സുപ്രിം കോടതി. ഒരു ശതമാനം എങ്കിലും വിജയ സാധ്യത ഉണ്ടെങ്കില്‍ ഈ അവസരം ഉപയോഗപ്പെടുത്തുമെന്നും കോടതി വ്യക്തമാക്കി. കേസ് എട്ടാഴ്ചത്തേക്ക് മാറ്റി. അതിനുള്ളില്‍ കേസ് രേഖകളുടെ വിവര്‍ത്തനം പരിശോധിച്ച് എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്നും കക്ഷികള്‍ക്ക് കോടതി നിര്‍ദ്ദേശം നല്കി.