LiveTV

Live

National

പ്രചരണോദ്ഘാടനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് അസമില്‍

ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ രാഹുലിന്റെ പരിപാടിക്കെത്തുമെന്ന് കണക്കാക്കുന്നത്

പ്രചരണോദ്ഘാടനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് അസമില്‍

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണോദ്ഘാടനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് അസ്സം സന്ദര്‍ശിക്കും. തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ ഗുവാഹത്തിയില്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. വിമാനത്താവളത്തില്‍ നിന്നും പൊതുപരിപാടി നടക്കുന്ന ഖാനപാര വെറ്റേര്‍നറി സയന്‍സ് മൈതാനം വരെ റോഡ്ഷോ ആയാണ് രാഹുല്‍ എത്തുന്നത്.

വടക്കു കിഴക്കന്‍ കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും ഡി.സി.സി അധ്യക്ഷന്‍മാരുടെയും യോഗങ്ങളിലും പങ്കെടുക്കും. ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ പരിപാടിക്കെത്തുമെന്ന് പി.സി.സി അധ്യക്ഷന്‍ റുപിന്‍ ബോറ അറിയിച്ചു.