LiveTV

Live

National

ഇന്ത്യൻ സൈന്യത്തെ തോല്‍പ്പിക്കാന്‍ പാകിസ്താനാവില്ല: എ.കെ ആന്‍റണി

തിരിച്ചടികളില്‍ നിന്ന് പാകിസ്താന്‍ പാഠം പഠിക്കണമെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്‍റണി

ഇന്ത്യൻ സൈന്യത്തെ തോല്‍പ്പിക്കാന്‍ പാകിസ്താനാവില്ല: എ.കെ ആന്‍റണി

പുല്‍വാമ ഭീകരാക്രണത്തിന് തിരിച്ചടി നല്‍കിയ വ്യോമസേനയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. തിരിച്ചടികളില്‍ നിന്ന് പാകിസ്താന്‍ പാഠം പഠിക്കണമെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്‍റണി പറഞ്ഞു. വ്യോമസേനയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

പുല്‍വാമ ഭീകരാക്രമണത്തില്‍ ഉചിതമായ തിരിച്ചടി നല്‍കാന്‍ പ്രധാനമന്ത്രി സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. അതിന്റെ ഫലമാണ് ഉണ്ടായതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു

പാകിസ്താന് ഒരിക്കലും ഇന്ത്യൻ സൈന്യവുമായി ഏറ്റുമുട്ടി ജയിക്കാനാകില്ലെന്നാണ് എ.കെ ആന്‍റണി പറഞ്ഞത്. പ്രത്യാക്രമണം നടത്തിയ വ്യോമസേനക്ക് അഭിവാദ്യമര്‍പ്പിച്ചായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. വ്യോമസേനയെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും പ്രശംസിച്ചു.