LiveTV

Live

National

പാകിസ്താനെതിരെ നയതന്ത്ര നീക്കം സജീവമാക്കി ഇന്ത്യ

യുദ്ധം ഉദ്ദേശിച്ചായിരുന്നില്ല ആക്രമണമെന്നും ഭീകരതയെ പ്രതിരോധിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇന്ത്യ ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തി

പാകിസ്താനെതിരെ നയതന്ത്ര നീക്കം സജീവമാക്കി ഇന്ത്യ

ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത തിരിച്ചടിക്ക് പിന്നാലെ പാകിസ്താനെതിരെ നയതന്ത്ര നീക്കങ്ങള്‍ സജീവമാക്കി ഇന്ത്യ. യുദ്ധം ഉദ്ദേശിച്ചായിരുന്നില്ല ആക്രമണമെന്നും ഭീകരതയെ പ്രതിരോധിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇന്ത്യ ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തി. ഇതോടെ പാകിസ്താന് താക്കീതുമായി ആസ്ത്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തി.

യുദ്ധമുദ്ദേശിച്ചുള്ള സൈനിക നീക്കമല്ല, ജയ്ശെ മുഹമ്മദ് ഭീകര പരിശീലന കേന്ദ്രങ്ങളായിരുന്നു ലക്ഷ്യം. പ്രദേശവാസികളായ സാധാരണ പൌരന്‍മാരെ ഈ വ്യോമാക്രമണം ഒരിക്കലും ലക്ഷ്യം വച്ചിരുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വ്യോമാക്രമണത്തിന്‍റെ ഈ ഉദ്ദേശം ചൈന, അമേരിക്ക, ബ്രിട്ടണ്‍, ആസ്ത്രേലിയ അടക്കം വിവിധ ലോക രാജ്യങ്ങളെ ഇന്ത്യ ബോധ്യപ്പെടുത്തി. വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോക്‍ലെ തന്നെയാണ് ചര്‍ച്ച നടത്തിയത്.

പാകിസ്താന്‍ ഭീകര കേന്ദ്രങ്ങളെ ഇല്ലാതാക്കണം എന്ന താക്കീതുമായി ഈ ചര്‍ച്ചക്ക് പിന്നാലെ ആസ്ത്രേലിയ രംഗത്തെത്തി. ഇപ്പോള്‍ നടക്കുന്ന ആക്രമണ പ്രത്യാക്രമണങ്ങളില്‍ ആശങ്ക പ്രകടപ്പിച്ചുകൊണ്ടായിരുന്നു ചൈനയുടെ പ്രതികരണം. ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.