LiveTV

Live

National

കാര്‍ഗില്‍ യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മിറാഷ് 2000

1982 ഒക്ടോബറിലാണ് ഇന്ത്യ ഫ്രഞ്ച് നിര്‍മ്മാതാക്കളായ ദാസോള്‍ട്ട് ഏവിയേഷനില്‍ നിന്ന് മിറാഷ് 2000 വാങ്ങിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. 

കാര്‍ഗില്‍ യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മിറാഷ് 2000

മിറാഷ് 2000 യുദ്ധവിമാനം ഉപയോഗിച്ചാണ് ഇന്ത്യ ബാല്‍ക്കോട്ടില്‍ വ്യോമാക്രമണത്തിലൂടെ പാകിസ്താന് തിരിച്ചടി നല്‍കിയത്. ഫ്രഞ്ച് നിര്‍മ്മാതാക്കളായ ദാസോള്‍ട്ട് ഏവിയേഷനില്‍ നിന്ന് വാങ്ങിയ മിറാഷ് 2000 1999 -ലെ കാര്‍ഗില്‍ യുദ്ധത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു.

1982 ഒക്ടോബറിലാണ് ഇന്ത്യ ഫ്രഞ്ച് നിര്‍മ്മാതാക്കളായ ദാസോള്‍ട്ട് ഏവിയേഷനില്‍ നിന്ന് മിറാഷ് 2000 വാങ്ങിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. അമേരിക്കയില്‍ നിന്ന് എഫ് 16 എസ് വാങ്ങിക്കാനുള്ള പാകിസ്ഥാനുള്ള മറുപടിയായിരുന്നു പ്രതിരോധരംഗത്തെ ഇന്ത്യയുടെ തീരുമാനം. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി ചേര്‍ന്ന് മിറാഷ് നിര്‍മ്മിക്കാനും അന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പിന്നീട് രാജ്യത്തെ വ്യോമസേനയുടെ കരുത്തായ മിറാഷ് യുദ്ധവിമാനം മാറി. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്താനെതിരെ പ്രത്യാക്രമണം നല്‍കാന്‍ മിറാഷ് 2000 നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. യുദ്ധരംഗത്തെ മിറാഷിന്റെ സാധ്യത തിരിച്ചറിഞ്ഞ ഇന്ത്യ പിന്നീട് 2004 ലും അവ വാങ്ങിക്കാന്‍ തീരുമാനിച്ചു.

2011ല്‍ മിറാഷ് 2000 നെ സാങ്കേതികവിദ്യയെ നവീകരിക്കാനും ഇന്ത്യ തീരുമാനിച്ചു. നിലവിലെ സാഹചര്യത്തില്‍ 2030 വരെ മിറാഷ് ഇന്ത്യന്‍ വ്യോമസേനക്ക് മുതല്‍ക്കൂട്ടാകും. ഇന്ത്യയെ കൂടാതെ ഫ്രാന്‍സ് , യു.എ.ഇ, ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളും മിറാഷ് ഉപയോഗിക്കുന്നുണ്ട്. കൃത്യതയും ഭാരമേറിയ ആയുധങ്ങള്‍ വഹിക്കാനുള്ള കഴിവും സാങ്കേതികവിദ്യയുമാണ് മിറാഷിനെ ആക്രമണങ്ങളില്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുക്കുന്നതിലെ പ്രധാന കാരണം.