LiveTV

Live

National

എല്ലാ ഇന്ത്യക്കാരും വിജയിച്ച ദിവസമാണിന്ന്: മോദി

രാജ്യം ആരുടെ മുന്‍പിലും തല കുനിക്കാന്‍ താന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി

എല്ലാ ഇന്ത്യക്കാരും വിജയിച്ച ദിവസമാണിന്ന്: മോദി

രാജ്യം സുരക്ഷിതമായ കരങ്ങളിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ആരുടെ മുന്‍പിലും തല കുനിക്കാന്‍ താന്‍ അനുവദിക്കില്ല. രാജ്യത്തേക്കാളും വലുതായി ഒന്നുമില്ല. എല്ലാ ഇന്ത്യക്കാരും ജയിച്ച ദിവസമാണിന്ന്. 2014ല്‍ രാജ്യത്തിന് നല്‍കിയ വാഗ്ദാനം താന്‍ പാലിച്ചിരിക്കുന്നുവെന്നും മോദി പറഞ്ഞു. രാജസ്ഥാനില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താന് നല്‍കിയ തിരിച്ചടി പരാമര്‍ശിച്ചാണ് മോദി ഇങ്ങനെ പറഞ്ഞത്. ഇന്ന് പുലര്‍ച്ചെ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാരെയും ചാവേറുകളെയും വധിച്ചു.

വ്യോമസേനയുടെ മിറാഷ് 2000 ശ്രേണിയിലെ 12 പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഓപറേഷനില്‍ 1000 കിലോ ബോംബുകളാണ് വര്‍ഷിച്ചത്. തിരിച്ചടിക്കുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേശി പ്രതികരിച്ചു.